InterviewsLatest NewsNEWS

നടൻ അജിത്തിനെ ഇഷ്ടപ്പെടാന്‍ ഇതാണ് കാരണം, തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

നടൻ അജിത്തിനെ ഇഷ്ടപ്പെടാന്‍ കാരണം അദ്ദേഹത്തെ പോലെ താനും റൈഡര്‍ ലൈഫ് ഇഷ്ടപ്പെടുന്നത് കൊണ്ടാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അജിത്തിനോടുള്ള ഇഷ്ടത്തെ കുറിച്ച് ദുല്‍ഖര്‍ പറഞ്ഞത്.

ദുൽഖറിന്റെ വാക്കുകൾ :

‘അദ്ദേഹത്തിന്റെ സ്‌റ്റൈലും ജീവിതവും തനിക്ക് ഒരുപാട് ഇഷ്ടമാണ്. വലിമൈ കാണാന്‍ സാധിച്ചിട്ടില്ല. ഉടന്‍ കാണണം. പിന്നെ അജിത്ത് സാറിനെ താന്‍ ഇഷ്ടപ്പെടാന്‍ കാരണം അദ്ദേഹത്തെ പോലെ താനും റൈഡര്‍ ലൈഫ് ഇഷ്ടപ്പെടുന്ന ആളാണ് എന്നതാണ്.

അദ്ദേഹം തിരക്കുള്ള ജീവിതത്തിനിടയിലും സമയം കണ്ടെത്തി യാത്രകള്‍ ചെയ്യാറുണ്ട്. തനിക്കും അദ്ദേഹത്തെ പോലെ സോളോ റൈഡ് താല്‍പ്പര്യമുണ്ട്. അത്തരം യാത്രകള്‍ സ്വപ്നം കാണാറുമുണ്ട്. പക്ഷെ ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ സമയം കണ്ടെത്താറില്ല എന്നതാണ് സത്യം. കുറേ ബൈക്കുകളും ഞാൻ വാങ്ങി വച്ചിട്ടുണ്ട്. ഷൂട്ടിംഗ് ബ്രേക്ക് ലഭിക്കുമ്പോള്‍ വീട്ടില്‍ പോയി കുടുംബത്തോടൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നത്.’

shortlink

Related Articles

Post Your Comments


Back to top button