InterviewsLatest NewsNEWS

ഓഡിഷൻ വഴിയാണ് മൗനരാ​ഗത്തിലേക്ക് എത്തിയത്, പക്ഷെ ഭാഷ വലിയൊരു തടസമായിരുന്നു: നലീഫ് ജിയ

മൗനരാ​ഗം എന്ന ഒറ്റ സീരിയലിലൂടെ പ്രേക്ഷക പ്രീതി നേടിയ നടനാണ് നലീഫ് ജിയ. സീരിയലിലെ കല്യാണി-കിരൺ ജോഡിക്ക് സോഷ്യൽ മീഡിയയിലടക്കം നിരവധി ആരാധകരാണുള്ളത്. കിരൺ എന്ന നായക കഥാപാത്രത്തെയാണ് സീരിയലിൽ നലീഫ് ജിയ അവതരിപ്പിക്കുന്നത്. എഞ്ചിനീയറിങ് ബിരുദധാരിയായ നലീഫ് തമിഴ്നാട് സ്വദേശിയാണ്. മൗനരാ​ഗത്തിന്റെ വിശേഷങ്ങളെ കുറിച്ചും അഭിനയ ജീവിതത്തെ കുറിച്ചും പങ്കുവെച്ചിരിക്കുകയാണ് സീരിയൽ താരം ആനന്ദ് നാരായണനുമായുള്ള ചാറ്റ്ഷോയ്ക്കിടെ നലീഫ് ജിയ.

നലീഫിന്റെ വാക്കുകൾ :

ഓഡിഷൻ വഴിയാണ് മൗനരാ​ഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് ഇവിടെ വന്ന് അഭിനയിച്ച് തുടങ്ങി. പക്ഷെ ഭാഷ വലിയൊരു തടസമായിരുന്നു. അവർ പറഞ്ഞ് തരുന്നതൊന്നും എനിക്ക് മനസിലായിരുന്നില്ല. രണ്ട് മാസത്തോളം ആ കഥാപാത്രം കൊണ്ട് ഞാൻ ഒരുപാട് ക‌ഷ്ടപ്പെട്ടു. അവസാനം അണിയറപ്രവർത്തകരുടെ അടുത്തെത്തി ഇനി അഭിനയിക്കുന്നില്ല നിർത്താൻ പോവുകയാണ് എന്ന് വരെ പറഞ്ഞു. അപ്പോൾ അവർ രണ്ട് മാസം കൂടി ശ്രമിച്ച് നോക്കാൻ പറ‍ഞ്ഞു. ആ വാക്കുകൾ തന്ന ധൈര്യത്തിൽ നടത്തിയ ശ്രമമാണ് ഇപ്പോൾ കാണുന്ന വിജയം.

ഇന്ന് എനിക്ക് പണത്തിനൊപ്പം തന്നെ പ്രശസ്തിയും സ്നേഹവും ലഭിക്കുന്നുണ്ട് അത് വലിയൊരു കാര്യം തന്നെയാണ്. പ്രണയം ഒന്നും ഇല്ല. മൗനരാ​ഗം ചെയ്തും ഇവിടുത്തെ ആളുകളുമായി ഇടപഴകിയും കേരളം ഭയങ്കര ഇഷ്ടമാണ് അതുകൊണ്ട് കേരളത്തിൽ നിന്നുള്ള ഒരു മലയാളി പെൺകുട്ടിയെ വിവാഹം ചെയ്താൽ കൊള്ളാമെന്നുണ്ട്. എല്ലാം ദൈവാനു​ഗ്രഹത്താൽ നടക്കണമെന്നാണ് ആ​ഗ്രഹം.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button