CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

കി​ള​വ​ന്മാ​രാ​യ മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലും ഇ​നി​യെ​ങ്കി​ലും അ​ഭി​ന​യം നി​ര്‍​ത്ത​ണം: ശാന്തിവി​ള ദിനേ​ശ്

കൊച്ചി: പതിറ്റാണ്ടുകളായി മലയാളസിനിമയുടെ നെടുംതൂണുകളായി നിൽക്കുന്ന സൂപ്പർ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. മികച്ച അഭിനയ മുഹൂർത്തങ്ങൾ കൊണ്ടും, ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ കൊണ്ടും ആരാധകരെ വിസ്മയിപ്പിക്കുന്ന നിരവധി കഥാപാത്രങ്ങൾക്കാണ് ഇരുവരും വേഷമിട്ടിട്ടുള്ളത്.

മമ്മൂട്ടി, മോഹൻലാൽ എന്നിവരോളം പ്രേക്ഷക പ്രീതിയുള്ള നടൻമാർ നിലവിൽ മലയാള സിനിമയിൽ ഇല്ല എന്നതാണ് വാസ്തവം. എന്നാലിപ്പോൾ, ഇവർക്കെതിരായ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.

ഭാവനയെ ഭീകരമായി കുറ്റപ്പെടുത്താന്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരടങ്ങുന്ന സംഘം ശ്രമിച്ചു: ആഷിഖ് അബു

മ​ല​യാ​ള സി​നി​മ​യി​ലെ സൂ​പ്പ​ര്‍​താ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലും അ​ഭി​ന​യം നി​ര്‍​ത്തണമെന്നും അതിനുള്ള സ​മ​യം അ​തി​ക്ര​മി​ച്ചെ​ന്നും ശാ​ന്തി​വി​ള ദി​നേ​ശ് പറയുന്നു. കി​ള​വ​ന്‍​മാ​രാ​യ മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലും സി​നി​മ​യി​ല്‍ നി​ന്നും സ്വ​യം രാ​ജി​വെ​ച്ച് പോ​ക​ണമെന്ന് ​ശാന്തി​വി​ള ദി​നേ​ശ് ഒ​രു ഓ​ണ്‍​ലൈ​ന്‍ ന്യൂ​സ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ്ര​തി​ക​രിച്ചു.

‘ഒ​ന്നു​കി​ല്‍ ഇ​വ​ര്‍ അ​ഭി​ന​യം നി​ര്‍​ത്ത​ണം, അ​ല്ലെ​ങ്കി​ല്‍ ഹി​ന്ദി​യി​ല്‍ അ​മി​താ​ഭ് ബ​ച്ച​ന്‍ ഒ​ക്കെ ചെ​യ്യു​ന്ന​ത് പോ​ലെ അ​ച്ഛ​ന്‍ വേ​ഷ​ങ്ങ​ളും സ്വ​ന്തം പ്രാ​യ​ത്തി​നു അ​നു​സ​രി​ച്ചു​ള്ള വേ​ഷ​ങ്ങ​ളും ചെ​യ്യ​ണം. മോ​ഹ​ന്‍​ലാ​ല്‍, മ​മ്മൂ​ട്ടി എ​ന്നി​വ​രു​ടെ കൂ​ടെ ഉ​ള്ള ആ​ന്റ​ണി പെ​രു​മ്പാ​വൂ​ര്‍, ആ​ന്റോ ജോ​സ​ഫ് എ​ന്നി​വ​ര്‍ അ​വ​രെ വി​റ്റ് എ​ടു​ക്കു​ക​യാ​ണ്. അ​വ​ര്‍​ക്ക് ഇ​നി ഒ​ന്നും ചെ​യ്യാ​ന്‍ പ​റ്റി​ല്ല. അതുകൊ​ണ്ട്, എ​ല്ലാം തീ​രു​ന്ന​തി​നു മു​ന്നേ അ​വ​രെ പ​ര​മാ​വ​ധി വിറ്റ് കോ​ടി​ക​ള്‍ ഉ​ണ്ടാ​ക്കാ​ന്‍ ആ​ണ് പ​ല​രും നോ​ക്കു​ന്ന​ത്’, ശാ​ന്തി​വി​ള ദി​നേ​ശ് പ​റ​യു​ന്നു.

 

shortlink

Related Articles

Post Your Comments


Back to top button