InterviewsLatest NewsNEWS

അ​ച്ഛ​ന്റെ​യും​ ​സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും​ ​പേ​ര് ​ഞാ​നാ​യി​ട്ട് ​ക​ള​യു​മോ എ​ന്ന​ ​ഭ​യം​ ​ഉ​ണ്ടാ​യി​രു​ന്നു: ശൈ​ല​ജ

ഏ​ത് ​ജോ​ലി​ ​ചെ​യ്‌​താ​ലും​ ​ത​നി​ക്ക് ​സം​തൃ​പ്‌​തി​യാ​ണ് ​പ്ര​ധാ​നം.​​ ​അ​തി​നാ​ൽ തന്നെ​ ​അ​ഭി​ന​യ​ക​ല​യി​ലേ​ക്ക് ​ചേ​ക്കേ​റി​യ​തി​ൽ​ ​വ​ള​രെ​യ​ധി​കം​ ​സന്തോഷവതിയാണെന്ന് ശൈ​ല​ജ. മ​ല​യാ​ള​ത്തി​ലെ​ ​അ​നു​ഗ്ര​ഹീ​ത​ ​ന​ട​ൻ​ ​കൊ​ട്ടാ​ര​ക്ക​ര​ ​ശ്രീ​ധ​ര​ൻ​ ​നാ​യ​രു​ടെ​ ​ഇ​ള​യ​ ​മകളാണ് ശൈലജ.​ ​വൈ​കി​യാ​ണ് ​അ​ച്‌​ഛ​ന്റെ​യും​ ​സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും​ ​പാ​ത​ ​പി​ന്തു​ട​രാ​ൻ​ ​ശൈ​ല​ജ​ ​തീ​രു​മാ​നി​ക്കു​ന്ന​ത്.​ ​ ​കെ.​കെ.​ ​രാ​ജീ​വി​ന്റെ​ ​’അ​ന്ന​ ​ക​രി​നീ​ന​’യി​ൽ​ ​തു​ട​ങ്ങി,​ ​’അ​മ്മ​ ​അ​റി​യാ​തെ’,​ ​’പ്ര​ണ​യ​വ​ർ​ണ​ങ്ങ​ൾ’​ ​തു​ട​ങ്ങി​യ​ ​സീ​രി​യ​ലു​ക​ളും​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​’സ​ല്യൂ​ട്ട്’,​ ​ജോ​ജു​ ​ജോ​ർ​ജി​ന്റെ​ ​’ഒ​രു​ ​താ​ത്വി​ക​ ​അ​വ​ലോ​ക​നം’,​അ​ജി​ ​ജോ​ൺ,​ ​ഐ.​ ​എം.​ ​വി​ജ​യ​ൻ​ ​എ​ന്നി​വ​ർ​ക്കൊ​പ്പം​ ​’സി​ദ്ദി’​ ​എ​ന്നീ​ ​സി​നി​മ​ക​ളും​ ​ചെ​യ്തു.​ ​കൂ​ടാ​തെ,​ ​മ​നം​ ​അ​ക​ലെ​ ​എ​ന്ന​ ​മ്യൂ​സി​ക് ​ആ​ൽ​ബ​ത്തി​ൽ​ ​മ​റ​വി​രോ​ഗം​ ​ബാ​ധി​ച്ച​ ​അ​മ്മ​യു​ടെ​ ​വേ​ഷം​ ​ചെ​യ്‌​ത​ത് ​ഏ​റെ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.​ ​അ​ഭി​ന​യ​ ​ജീ​വി​ത​ത്തി​ലെ​ ​വി​ശേ​ഷ​ങ്ങ​ളെ​ക്കു​റി​ച്ച് ​ശൈ​ല​ജ​ ​സം​സാ​രി​ക്കുകയാണ് കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ.

ശൈ​ല​ജയുടെ വാക്കുകൾ :

‘അ​ച്‌​ഛ​ന്റെ​ ​മ​ക​ൾ​ ​എ​ന്ന​ ​ധൈ​ര്യം​ ​പോ​രെ​ ​നി​ന​ക്ക്’ ​എ​ന്ന​ ​ന​ട​ൻ​ ​മു​കേ​ഷി​ന്റെ​ ​സ​ഹോ​ദ​രി​ ​സ​ന്ധ്യാ​ ​രാ​ജേ​ന്ദ്ര​ന്റെ​ ​വാ​ക്കു​ക​ളാ​ണ് ​എനിക്ക് ​അ​ഭി​ന​യ​ ​രം​ഗ​ത്തേ​ക്ക് ​വ​രാ​ൻ​ ​ ക​രു​ത്തേ​കി​യ​ത്.​ ​അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ​വ​ര​ണ​മെ​ന്ന​ ​ഒ​രു​ ​ചി​ന്ത​യും​ ​എ​നി​ക്കി​ല്ലാ​യി​രു​ന്നു.​ ​കു​ടും​ബ​ജീ​വി​ത​വും​ ​ജോ​ലി​യും​ ​ന​ന്നാ​യി​ ​കൊ​ണ്ട് ​പോ​കാ​നു​ള്ള​ ​അ​ന്ത​രീ​ക്ഷം​ ​വേ​ണ​മെ​ന്ന​ ​ആ​ഗ്ര​ഹ​മേ​ ​ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.​ ​ഒ​രാ​ൾ​ക്ക് ​അ​വ​രു​ടേ​താ​യ​ ​സ്വ​കാ​ര്യ​ത​ ​ കാ​ണു​മ​ല്ലോ.​ ​ഒന്ന് സ്വസ്ഥമായി അ​മ്പ​ല​ത്തി​ലേ​ക്ക് ​പോ​കാ​നോ​ ​അ​ല്ലെ​ങ്കി​ൽ​ ​ഒ​രു​ ​സി​നി​മ​ ​കാ​ണാ​നോ​ ​പ​റ്റാ​ത്ത​ത്ര​ ​ബു​ദ്ധി​മു​ട്ട് ​ആ​യി​രി​ക്കും​ ​എ​ന്നാ​യി​രു​ന്നു​ ​എ​ന്റെ​ ​മ​ന​സി​ൽ.​ ​അ​ച്ഛ​നും​ ​ചേ​ട്ട​നും​ ​(​സാ​യ് ​കു​മാ​ർ​)​ ​ചേ​ച്ചി​യ്‌​ക്കും​ ​(​ശോ​ഭ​ ​മോ​ഹ​ൻ​)​ ​ആ​ ​സ്വ​കാ​ര്യ​ത​ ​ന​ഷ്‌​ട​പ്പെ​ടു​ന്ന​ത് ​ക​ണ്ടാ​ണ് ​ഞാ​ൻ​ ​വ​ള​ർ​ന്ന​ത്.​ ​ഇ​തെ​ല്ലാം​ ​അ​റി​യു​ന്ന​ത് ​കൊ​ണ്ടാ​യി​രി​ക്കാം​ ​എ​നി​ക്ക് ​സി​നി​മ​ ​മേ​ഖ​ല​യോ​ട് ​വ​ലി​യ​ ​താ​ത്പ​ര്യം​ ​ഇ​ല്ലാ​യി​രു​ന്നു.​ ​

മാ​ത്ര​മ​ല്ല,​ ​വീ​ട്ടി​ൽ​ ​അ​ച്‌​ഛ​നും​ ​അ​മ്മ​യ്‌​ക്കും​ ​ചേ​ട്ട​നും​ ​പെ​ൺ​കു​ട്ടി​ക​ൾ​ ​ഈ​ ​മേ​ഖ​ല​യി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ത് ​താ​ത്പ​ര്യ​മി​ല്ലാ​യി​രു​ന്നു.​ ​കോ​ളേ​ജി​ൽ​ ​പ​ഠി​ക്കു​ന്ന​ ​കാ​ല​ത്ത് ​നാ​യി​ക​യാ​കാ​ൻ​ ​വി​ളി​ച്ചി​രു​ന്നെ​ങ്കി​ലും​ ​അ​ത് ​വേ​ണ്ടെ​ന്ന് ​വെ​ച്ചു.​ ​പ​ഠി​ച്ചു ​ക​ഴി​ഞ്ഞു​ട​നെ​ ​ജോ​ലി​ ​കി​ട്ടി,​ ​പി​ന്നാ​ലെ​ ​ക​ല്യാ​ണ​വും.​ 18​ ​വ​ർ​ഷം​ ​ഹോ​സ്‌​പി​റ്റ​ൽ​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​രം​ഗ​ത്താ​യി​രു​ന്നു​ ​ജോ​ലി.​ ​ആ​ ​ജോ​ലി​യി​ൽ​ ​സം​തൃ​പ്‌​ത​യാ​യി​രു​ന്നു.​ ​ന​ടു​വേ​ദ​ന​യു​ടെ​ ​ചി​കി​ത്സ​യ്‌​ക്കാ​യി​ ​നീ​ണ്ട​ ​അ​വ​ധി​ ​എ​ടു​ക്കേ​ണ്ടി​ ​വ​ന്നു.​ ​ആ​ ​സ​മ​യ​ത്താ​ണ് ​കൊ​വി​ഡി​ന്റെ​ ​ആ​രം​ഭം.​ ​വീ​ണ്ടും​ ​ജോ​ലി​യി​ലേ​ക്ക് ​തി​രി​ച്ചു​പോ​യി​ല്ല.​ ​അ​പ്പോ​ഴാ​ണ് ​സ​ന്ധ്യ​ച്ചേ​ച്ചി​ ​സീ​രി​യ​ലി​ൽ​ ​അ​തി​ഥി​ ​വേ​ഷം​ ​ചെ​യ്യാ​മോ​ ​എ​ന്ന് ​ചോ​ദി​ക്കു​ന്ന​തും​ ​പ്ര​ചോ​ദ​നം​ ​ന​ൽ​കി​ ​എ​ന്നെ​ ​സ​മ്മ​തി​പ്പി​ക്കു​ന്ന​തും.

ആ​ദ്യ​ത്തെ​ ​സീ​രി​യ​ൽ​ ​ക​ണ്ട് ​സ​ഹോ​ദ​രി​മാ​ർ​ ​എ​ല്ലാ​വ​രും​ ​അ​ഭി​പ്രാ​യം​ ​പ​റ​ഞ്ഞു.​ ​മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട​ ​ഭാ​ഗ​ങ്ങ​ൾ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​സം​സാ​രി​ക്കു​മ്പോ​ൾ​ ​ഒ​രു​ ​ചു​ണ്ടു​പി​ടി​ത്ത​മു​ണ്ട്,​ ​ഇ​ട​യ്‌​ക്ക് ​താ​ഴോ​ട്ട് ​നോ​ക്കു​ന്നു​ണ്ട് ​എ​ന്നെ​ല്ലാം​ ​എ​ന്നോ​ട് ​പ​റ​ഞ്ഞി​രു​ന്നു.​ ​ആ​ദ്യ​ത്തേ​തി​നെ​ ​അ​പേ​ക്ഷി​ച്ച് ​ഇ​പ്പോ​ൾ​ ​ന​ല്ല​ ​മി​ക​വു​ണ്ടെ​ന്നാ​ണ് ​എ​ല്ലാ​വ​രു​ടെ​യും​ ​അ​ഭി​പ്രാ​യം.​ ​അ​ങ്ങ​നെ​ ​ആ​ണ​ല്ലോ,​ ​ഓ​രോ​ ​ദി​വ​സ​ം ​ ​ക​ഴി​യും​തോ​റും​ ​മെ​ച്ച​പ്പെ​ട്ടു​ ​വ​രും.​ ​അ​ച്ഛ​ന്റെ​യും​ ​സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും​ ​പേ​ര് ​ഞാ​നാ​യി​ട്ട് ​ക​ള​യു​മോ,​ ​അ​വ​ർ​ക്ക് ​നാ​ണ​ക്കേ​ടാ​കു​മോ​ ​എ​ന്ന​ ​ഭ​യം​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​സാ​യി​യും​ ​ശോ​ഭേ​ച്ചി​യും​ ​നാ​ട​ക​ങ്ങ​ളി​ലെ​ല്ലാം​ ​അ​ഭി​ന​യി​ച്ച് ​ഒ​രു​പാ​ട് ​അ​നു​ഭ​വ​സ​മ്പ​ത്ത് ​ഉ​ള്ള​വ​രാ​ണ്.​ ​അ​വ​ർ​ ​ന​ല്ല​ത് ​പ​റ​യു​മ്പോ​ൾ​ ​സ​ന്തോ​ഷം.

 

shortlink

Related Articles

Post Your Comments


Back to top button