CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ഭാവനയെ ഭീകരമായി കുറ്റപ്പെടുത്താന്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരടങ്ങുന്ന സംഘം ശ്രമിച്ചു: ആഷിഖ് അബു

കൊച്ചി: അതിജീവിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലും ഭാവനക്ക് നേരിടേണ്ടി വന്നത് ആക്രമണമാണെന്ന് സംവിധായകന്‍ ആഷിഖ് അബു. ഭാവനയെ ഭീകരമായി കുറ്റപ്പെടുത്താന്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരടങ്ങുന്ന സംഘം ശ്രമിച്ചുവെന്നും ആഷിഖ് അബു ഒരു സ്വകാര്യ വാർത്താ ചാനലിൽ പറഞ്ഞു.

‘സംഭവം നടന്ന സമയം അതിഭീകരമായ തരത്തില്‍ ഇരയെ കുറ്റപ്പെടുത്തുന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ ഉള്‍പ്പടെ ഉള്ള ഒരു സംഘം ശ്രമിച്ചിരുന്നു. ആക്രമണ സ്വഭാവമുള്ള വാര്‍ത്തകള്‍ വന്നിരുന്നു, വ്യക്തിഹത്യ നടന്നു. എന്നാല്‍ കേരളത്തിലെ വലിയ വിഭാഗം ജനങ്ങളും മറ്റ് മാധ്യമങ്ങളും സര്‍ക്കാറും രാഷ്ട്രീയ പ്രസ്ഥാനങ്ങളും എല്ലാവരും കുറ്റകൃത്യം എന്ന നിലയില്‍ തന്നെ ഇരയ്‌ക്കൊപ്പം നിന്നു’, ആഷിഖ് അബു വ്യക്തമാക്കി.

ഈ പോരാട്ടം ഒരിക്കലും എളുപ്പമല്ല എന്ന് എനിക്ക് അറിയാം, എങ്കിലും അവസാനം വരെ പോരാടും : ഭാവന

ഒരു അതിജീവിത സമൂഹത്തില്‍ നിന്ന് അകന്നു പോകുന്ന അവസ്ഥയാണെന്നും ആരെങ്കിലുമൊക്കെ അത് തകര്‍ത്ത് പുറത്തുവരണമെന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ആര്‍ക്കും സംഭവിക്കാവുന്ന ഒരു അപകടം മാത്രമാണെന്നും അങ്ങനെ കണ്ടാല്‍, ഇത്തരം അപകടം സംഭവിക്കുന്നവര്‍ക്ക് ഏറെ ആശ്വാസകരമാവുകയും ട്രോമയില്‍ നിന്നും മുന്നേറാന്‍ സാധിക്കുകയും ചെയ്യുമെന്നും
ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button