GeneralLatest NewsNEWS

‘മുച്ചോ ഭായ്’ എന്നത് ഖാദര്‍ ഭായ്, ഹസന്‍ ഭായ് എന്ന് പറയുന്ന പോലെ ഞാൻ വിളിച്ചോണ്ടിരുന്നു, എല്ലാവരും ചിരിയായി : ഉര്‍വശി

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഉര്‍വശി. ആദ്യമായി കന്നഡ സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് പറയുന്ന താരത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. രാജ്‌കുമാർ ചിത്രത്തില്‍ അഭിനയിക്കാന്‍ പോയതും ഒരു ഡയലോഗ് കുഴക്കിയതിനെ കുറിച്ചുമാണ് ഉര്‍വശി കോമഡി സ്റ്റാര്‍സ് ഷോയില്‍ പറയുന്നത്.

ഉര്‍വശിയുടെ വാക്കുകള്‍:

കന്നടയില്‍ രാജ്‌കുമാർ സാറിന്റെ കൂടെയാണ് ആദ്യ പടം. അദ്ദേഹം അവിടുത്തെ രാജാവാണ്. ഞാന്‍ ലൊക്കേഷനില്‍ വന്ന് എന്റെ പത്താം ക്ലാസിലെ ബുക്ക് വായിക്കും ഡയലോഗ് ബൈഹാര്‍ട്ട് ചെയ്യും. അപ്പോള്‍ എല്ലാവരും പറഞ്ഞു നല്ല മിടുക്കി കുട്ടിയെന്ന്. ആദ്യ ദിവസം ഷൂട്ടിംഗിന് വലിയൊരു സീന്‍, എല്ലാ ആര്‍ട്ടിസ്റ്റും കോംമ്പിനേഷന്‍.

രാജ്‌കുമാർ സാറിന്റെ കൂടെ ഡയലോഗ് എല്ലാം പറഞ്ഞു. എല്ലാവരും ക്ലാപ്പ് ചെയ്തു, കൊച്ച് നല്ലോണം പറയുന്നുണ്ടല്ലോ എന്ന്. ഞാന്‍ മലയാളത്തില്‍ എഴുതി ബൈഹാര്‍ട്ട് ചെയ്ത് പറയും. നന്നായിട്ട് എല്ലാം കഴിഞ്ഞു. എല്ലാവരും കൈയ്യടിച്ച് ഭയങ്കരമായിട്ട് പ്രോത്സാഹിപ്പിച്ചു. ഞാന്‍ ഇങ്ങനെ സന്തോഷമായിട്ട് ഇരിക്കുകയാണ്.

ലാസ്റ്റ് ഒരേയൊരു ചെറിയ ഷോട്ട് കഴിഞ്ഞാല്‍ ബ്രേക്കിന് വിടാമെന്ന് പറഞ്ഞു. ഒരു ക്ലോസപ് ആണ്. ഒരു ക്യരക്ടര്‍ എന്നെ വന്ന് ചീത്ത പറഞ്ഞിട്ട് ഒരു റൂമിനകത്ത് കേറിപ്പോകും. എന്റെ ഡയലോഗ് ‘മുച്ചോ ഭായ്’. ടേക്ക് പറഞ്ഞ് ‘മുച്ചോ ഭായ്’ എന്ന് വിളിച്ചു. കട്ട് ശരിയായില്ല. ഞാന്‍ പറഞ്ഞു, മുച്ചോ ഭായ് എന്നതില്‍ എന്താ ഇത്ര കോംപ്ലിക്കേഷന്‍സ് എനിക്ക് മനസിലാവുന്നില്ല എന്ന്.

രാജ്‌കുമാർ സര്‍ എണീറ്റ് വന്ന് ‘മോളെ എന്താണെന്ന് മനസിലായോ മുച്ചോ ഭായ്’ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ആ പോകുന്ന അദ്ദേഹത്തിന്റെ പേരല്ലേ മുച്ചോ ഭായ്. അകത്തോട്ട് കേറിപ്പോയ അയാളെ ഞാന്‍ മുച്ചോ ഭായ് എന്ന് വിളിക്കുകയാ. മുച്ചോ ഭായ് ഒന്നു വരൂ, തിരച്ചിറങ്ങി വരൂ എന്ന് പറയും പോലെ.

അദ്ദേഹം അങ്ങു ചിരിച്ചു, മുച്ചോ ഭായ് എന്ന് പറഞ്ഞാല്‍ അങ്ങനല്ല, ‘മുച്ചോ ഭായ്.. വായടക്ക്’ എന്നാണെന്ന്. ഞാന്‍ ഈ ഖാദര്‍ ഭായ്, ഹസന്‍ ഭായ് എന്നു പറയുന്ന പോലെ വിളിച്ചോണ്ടിരിക്കുവാ. എല്ലാവരും ചിരിച്ചിട്ട്, ഞാന്‍ കരച്ചിലും വിയര്‍പ്പുമൊക്കെയായി. അതൊരു വാശിയായി എടുത്ത് കന്നഡ പഠിച്ചു.’

shortlink

Related Articles

Post Your Comments


Back to top button