ഐശ്വര്യ രജനീകാന്ത് ആശുപത്രിയില്‍

ചെന്നൈ: സൂപ്പര്‍താരം രജനീകാന്തിന്റെ മകളും ചലച്ചിത്ര സംവിധായികയുമായ ഐശ്വര്യ രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും തലചുറ്റലും കോവിഡിനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളേയും തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ താരം തന്നെയാണ് ആശുപത്രിയിലായ വിവരം ആരാധകരെ അറിയിച്ചത്.

പനിയും തലകറക്കും മറ്റു പ്രശ്‌നങ്ങളേയും തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ ഏറ്റവും മനോഹരിയും പ്രോത്സാഹനം നല്‍കുന്നതുമായ ഊര്‍ജസ്വലയായ ഡോക്ടര്‍ നിങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാനെത്തിയാല്‍ അത്ര മോശമായി തോന്നില്ല. നിങ്ങളെ കണ്ടുകൊണ്ട് വനിതാ ദിനം ആരംഭിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ആശുപത്രി കിടക്കയില്‍ ഇരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ഐശ്വര്യ കുറിച്ചു.

നിങ്ങള്‍ക്കു ചെയ്യാന്‍ പറ്റാത്തത് മറ്റുള്ളവര്‍ ചെയ്യുമ്പോഴുള്ള ചൊറിച്ചിലാണെന്നറിയാം: ജസ്ല മാടശ്ശേരി പറയുന്നു

നേരത്തെ, കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഐശ്വര്യയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് മുക്തയായതിന് ശേഷം ജോലിയിലേക്ക് തിരിച്ചെത്തിയ ഐശ്വര്യ തന്റെ പുതിയ മ്യൂസിക് വിഡിയോ പൂര്‍ത്തിയാക്കിയിരുന്നു.

Share
Leave a Comment