GeneralLatest NewsNEWS

താനും സഹോദരിയും ടാറ്റൂ ചെയ്തത് ഇന്‍ക്ഫെക്റ്റഡ് സ്റ്റുഡിയോയിൽ, ആരോപണത്തെ ഗൗരവമായി കാണുന്നു: അഭിരാമി സുരേഷ്

തനിക്കും ടാറ്റൂ ചെയ്തത് സുജീഷ് ആണെന്നും, അദ്ദേഹത്തിന്റെ മികവ് കണ്ട് പല പെണ്‍കുട്ടികള്‍ക്കും ഇന്‍ക്ഫക്റ്റഡ് സ്റ്റുഡിയോ താന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ഗായിക അഭിരാമി സുരേഷ്. മീടു ആരോപണത്തെ തുടര്‍ന്ന് ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജീഷ് അറസ്റ്റിലായതിനെ കുറിച്ച് പ്രതികരിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് അഭിരാമി.

അഭിരാമിയുടെ വാക്കുകൾ :

‘ഇന്‍ക്ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോയെ കുറിച്ചുള്ള വാര്‍ത്തയും പിന്നാലെ ഓരോരുത്തരുടെയും അനുഭവങ്ങളെ കുറിച്ചുമുള്ള വാര്‍ത്തകള്‍ കാണുന്നതും അടുത്തിടെയാണ്. ആ വാര്‍ത്ത ഞെട്ടലുണ്ടാക്കി. ഞാനും എന്റെ സഹോദരി അമൃതയും അവിടെ നിന്നുമാണ് ടാറ്റൂ ചെയ്തത്. ഒരുപാട് പേര്‍ക്ക് ആ സ്റ്റുഡിയോ നിര്‍ദേശിച്ചിട്ടുമുണ്ട്. വാര്‍ത്ത വന്ന ശേഷം ഒരുപാട് പെണ്‍കുട്ടികള്‍ ഇതിനെ കുറിച്ച് ചോദിച്ചു. സുജീഷില്‍ നിന്നും വ്യക്തിപരമായ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. എന്നിരുന്നാലും ഈ ആരോപണത്തെ ഗൗരവമായി തന്നെ കാണുന്നു.

ഓരോ പെണ്‍കുട്ടിയും ലൈംഗികാതിക്രമങ്ങള്‍ക്ക് എതിരെ ധൈര്യപൂര്‍വം പ്രതികരിക്കേണ്ടതും അത്തരം കൃത്യങ്ങളെ ചെറുത്തു നില്‍ക്കേണ്ടതുമാണ്. ഇക്കാലത്ത് പെണ്‍കുട്ടികള്‍ പെപ്പര്‍സ്‌പ്രേ കയ്യില്‍ കരുതേണ്ടത് അത്യാവശ്യമാണ്. ലൈംഗികാതിക്രമം നേരിടേണ്ടി വന്നാല്‍ ആ സമയത്ത് ചിലപ്പോള്‍ പ്രതികരിക്കാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ ഒരിക്കലും അതു മറച്ചു വയ്ക്കുകയോ നിസാരമായി കാണുകയോ ചെയ്യരുത്.’

shortlink

Related Articles

Post Your Comments


Back to top button