CinemaComing SoonLatest NewsNEWS

പ്രതിഭാ ട്യൂട്ടോറിയൽസ് ചിത്രീകരണം ആരംഭിച്ചു

വിദ്യാഭ്യാസ രംഗത്ത് കൗതുകകരമായ പ്രഖ്യാപനങ്ങളിലൂടെ കുട്ടികളെ ആകർഷിക്കുന്ന മുഴുനീള ആക്ഷേപ ഹാസ്യ ചിത്രം പ്രതിഭാ ട്യൂട്ടോറിയൽസ് ചിത്രീകരണം ആരംഭിച്ചു. അഭിലാഷ് രാഘവനാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ഗുഡ് ഡേ മൂവീസിന്റെയും അനാമിക മൂവീസ്സിൻ്റെയും ബാനറിൽ എം ശ്രീലാൽ പ്രകാശനും, ജോയ് അനാമികയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മാർച്ച് ഒമ്പത് മുതൽ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയുടെ പ്രധാന സിരാ കേന്ദ്രമായ കോടഞ്ചേരിയും പരിസരങ്ങളും പ്രധാന പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

ജോണി ആന്റണി, സുധീഷ്, പാഷാണം ഷാജി, നിർമ്മൽ പാലാഴി, ശിവജി ഗുരുവായൂർ, ജാഫർ ഇടുക്കി, വിജയകൃഷ്ണൻ (ഹൃദയം ഫെയിം) അൽത്താഫ് സലിം ,ജയ കൃഷ്ണൻ, അപ്പുണ്ണി ശശി, സാജു കൊടിയൻ, എൽദോ രാജു ( ഓപ്പറേഷൻ ജാവാ ഫെയിം), മണികണ്ഠൻ, അഞ്ജനാ അപ്പുക്കുട്ടൻ, ടീനാ സുനിൽ, പ്രീതി രാജേന്ദ്രൻ, മഹിത കൃഷ്ണ, മനീഷാ മോഹൻ, ജ്യോതികൃഷ്ണ ആലപ്പുഴ എന്നിവർക്കൊപ്പം പാടാത്ത പൈങ്കിളി എന്ന ജനപ്രിയ പരമ്പരയിലൂടെ ശ്രദ്ധേയനായ സൂരജ് സൻ മുഖ്യവേഷത്തിലെത്തുന്നു.

Read Also:- ഭീഷ്മ പര്‍വ്വം കാണാന്‍ പറ്റിയില്ല, സമയം കിട്ടുകയാണെങ്കില്‍ തിയേറ്ററില്‍ പോയി കാണും: സൂര്യ

ഹരി നാരായണൻ, മനു മഞ്ജിത്ത്, ഹരിതാ ബാബു എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകരുന്നു. രാഹുൽ സി വിമല ഛായാഗ്രഹണവും റെജിൻ കെകെ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാ സംവിധാനം-മുരളി ബേപ്പൂർ, കോസ്റ്റ്യം ഡിസൈൻ – ചന്ദ്രൻ ചെറുവണ്ണൂർ, മേക്കപ്പ് – രാജൻമാസ്ക്ക്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ജയേന്ദ്ര ശർമ്മ. പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകർ
വാഴൂർ ജോസ്.
ഫോട്ടോ- ലിയോകുഞ്ഞച്ചൻ

shortlink

Related Articles

Post Your Comments


Back to top button