GeneralLatest NewsNEWS

ക്രൈസ്തവരെ താഴ്‌ത്തിക്കെട്ടി മുസ്ലീങ്ങളെ ഉയർത്തിക്കാട്ടുന്നു : ഭീഷ്മപർവ്വത്തിനെതിരെ കേരള കാത്തലിക് ബിഷപ് കൗൺസിൽ

മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തിനെതിരെ കേരള കാത്തലിക് ബിഷപ് കൗൺസിൽ. കെസിബിസി പ്രസിദ്ധീകരണമായ ജാഗ്രതാ ന്യൂസിലാണ് ഭീഷമപർവ്വത്തിനെതിരെ വിമർശനം ഉയർത്തിയിരിക്കുന്നത്. ചിത്രത്തിലെ ചില രംഗങ്ങൾക്കും ഡയലോഗുകൾക്കുമെതിരെയാണ് കെസിബിസി വിമർശനവുമായി രംഗത്തെത്തിയത്. ക്രൈസ്തവവിരുദ്ധമായ ചിത്രമാണിതെന്ന് കെസിബിസി സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ലേഖനത്തിന്റെ പൂർണ്ണരൂപം:

ഭീഷ്മപർവ്വത്തിൽ വിരലിലെണ്ണാവുന്ന നല്ല കഥാപാത്രങ്ങൾ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. സന്യാസിനിമാരെ അവതരിപ്പിച്ചിട്ടുള്ളതിൽ ഭൂരിഭാഗവും യഥാർത്ഥത്തിലുള്ളവരുടെ പ്രതിച്ഛായ ഉള്ളവരായിരുന്നില്ല. ക്രൈസ്തവരെ താഴ്‌ത്തിക്കെട്ടി മുസ്ലീങ്ങളെ ഉയർത്തിക്കാട്ടുകയാണ് സിനിമ. മയക്കുമരുന്നിന്റെ ഉപയോഗം, അതിരുവിട്ട മദ്യപാനവും പുകവലിയും, സ്വവർഗ്ഗ പ്രണയം, പരസ്ത്രീബന്ധം, കുടുംബാംഗങ്ങൾ തമ്മിലുള്ള പകയും മറ്റ് കുടുംബപ്രശ്‌നങ്ങളും തുടങ്ങിയവ ക്രൈസ്തവ കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകളായി കാണിക്കുന്നു.

അതേസമയം ദൈവവിശ്വാസം മുതൽ മാതൃകാപരമായ ജീവിത രീതിയും സഹായ സന്നദ്ധതയും പരസ്പര സ്‌നേഹവും മതേതരത്വ നിലപാടുകളും വരെയുള്ള എല്ലാവിധ സദ്ഗുണങ്ങളുമാണ് മുസ്ലീം കഥാപാത്രങ്ങളുടെ സവിശേഷതകളായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഗൗരവമായ ഒരു വിഷയം അവതരിപ്പിക്കാൻ എന്നുള്ളതിനേക്കാൾ, വിലകുറഞ്ഞ തമാശകൾ സൃഷ്ടിക്കാനോ മനഃപൂർവ്വം അവഹേളിക്കാനോ ആണ് ക്രൈസ്തവ ബിംബങ്ങളെയും അത്തരം വേഷവിധാനങ്ങളെയും മലയാള ചലച്ചിത്രങ്ങളിൽ ഏറിയ പങ്കും അവതരിപ്പിച്ചു കാണാറുളളത്.

shortlink

Related Articles

Post Your Comments


Back to top button