GeneralLatest NewsNEWS

മഞ്ജു വാര്യരുടെ കൂടെ നിൽക്കുന്നത് ലോകകപ്പ് ഫൈനലില്‍ നില്‍ക്കുന്നത് പോലെ: ശ്രീശാന്ത്‌

മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരെ തനിക്ക് ഏറെയിഷ്ടമാണെന്നും, താരത്തിനൊപ്പം നില്‍ക്കുന്നത് ലോകകപ്പ് ഫൈനലില്‍ നില്‍ക്കുന്നത് പോലെയാണെന്നും ശ്രീശാന്ത്‌. ലുലു മാളിന്റെ ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിലാണ് താരം ഇക്കാര്യം പറഞ്ഞത്. വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള താരത്തിന്റെ ആദ്യ പൊതുപരിപാടി കൂടിയായിരുന്നു ഇത്.

‘മഞ്ജു ചേച്ചിയടക്കമുള്ള ആളുകള്‍ക്കൊപ്പം വേദിയില്‍ നില്‍ക്കുന്നത് വേള്‍ഡ് കപ്പ് ഫൈനലില്‍ നില്‍ക്കുന്നതു പോലെയാണ്. മഞ്ജു ചേച്ചിയുടെ കൂടെ ഒരു വേദിയില്‍ ഇതാദ്യമായാണ്, ഒരുപാട് സന്തോഷം’ ശ്രീശാന്ത് പറഞ്ഞു.

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സൂപ്പര്‍ താരങ്ങളിലൊരാളായ ശ്രീശാന്ത് ഈയടുത്താണ് തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. രണ്ട് ലോകകപ്പ് നേടിയ ഇന്ത്യന്‍ സ്‌ക്വാഡിലെ അംഗമായിരുന്നു താരം

shortlink

Related Articles

Post Your Comments


Back to top button