GeneralLatest NewsNEWS

പുസ്തക മേളയ്ക്കിടെ പോക്കറ്റടി : നടി രൂപ ദത്ത അറസ്റ്റില്‍, 75,000 രൂപ കണ്ടെടുത്തു

കൊല്‍ക്കത്തയില്‍ നടന്ന രാജ്യാന്തര പുസ്തക മേളയ്ക്കിടെ പോക്കറ്റടി ആരോപണത്തെ തുടര്‍ന്ന് നടി രൂപ ദത്ത അറസ്റ്റില്‍. പോലീസ് നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് ബംഗാളി ടെലിവിഷന്‍ താരമായ രൂപ ദത്തയെ അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു സ്ത്രീ ഒരു ബാഗ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നത് കണ്ട പൊലീസുകാരുടെ ഇടപെടലാണ് അറസ്റ്റിലേക്ക് വഴിതെളിച്ചത്. ചോദ്യം ചെയ്യലിന് ഒടുവിലാണ് ഇവര്‍ നടിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ശനിയാഴ്ച രാത്രിയാണ് കേസിനു ആസ്പദമായ സംഭവം.

രൂപ ദത്തയുടെ ബാഗില്‍ നിന്നും 75,000 രൂപ പൊലീസ് കണ്ടെടുത്തു. പണം തന്റേതാണെന്നു ആദ്യം അവകാശവാദം ഉന്നയിച്ചെങ്കിലും ഒടുവില്‍ പോക്കറ്റടിച്ചതാണെന്നു നടി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മോഷ്ടിക്കുന്ന പണത്തിന്റെ കണക്കുകള്‍ രേഖപ്പെടുത്തുന്ന ഒരു ഡയറി ഇവരുടെ ബാഗില്‍ നിന്ന് കണ്ടെടുത്തെന്നും ഇതിനു മുമ്പും ഇവര്‍ മോഷണം നടത്തിയിട്ടുണ്ടെന്നും ബിധാനഗര്‍ നോര്‍ത്ത് പൊലീസ് അറിയിച്ചു.

നേരത്തെ സംവിധായകന്‍ അനുരാഗ് കശ്യപ് സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നു ആരോപിച്ച് രൂപാ ദത്ത രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇത് അനുരാഗ് കശ്യപിന്റെതല്ലെന്നും അനുരാഗ് എന്ന മറ്റൊരു വ്യക്തിയുടെതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

shortlink

Post Your Comments


Back to top button