CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

പരിഹാസങ്ങളും ട്രോളുകളും അതിരുവിട്ടു: പരാതി നൽകുമെന്ന് ‘ആറാട്ട്’ സന്തോഷ് വർക്കി

കൊച്ചി: തനിക്ക് എതിരെ സോഷ്യൽ മീഡിയയിൽ മുറവിളി കൂട്ടിയവർക്കെതിരെ പരാതി നൽകാനൊരുങ്ങി മോഹൻലാൽ ആരാധകനായ ‘ആറാട്ട്’ സന്തോഷ് വർക്കി. തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ഭീഷണി മുഴക്കിയവർക്കെതിരെ ഡെപ്യൂട്ടി കമ്മീഷ്ണർക്ക് പരാതി നൽകുമെന്ന് സന്തോഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ നിരവധി പരിഹാസങ്ങളും ഭീഷണികളും സന്തോഷിന് നേരിടേണ്ടി വന്നിരുന്നു. പലരും തന്നെ സൈക്കോ എന്ന് വിളിച്ച് അപമാനിച്ചതിനാൽ ഫേസ്ബുക്ക് ഉപേക്ഷിക്കുകയാണെന്നും സന്തോഷ് പറഞ്ഞിരുന്നു. ഇത്തരത്തിൽ ആളുകളെ അപമാനിക്കരുതെന്നും ഇത്, വളരെ വേദനിപ്പിക്കുന്നതാണെന്നും സന്തോഷ് വ്യക്തമാക്കി.

ലാല്‍ സാറിന്റെ കൂടെയുള്ള വിദേശ ട്രിപ്പുകള്‍ ആണ് കുറച്ചു കൂടി രസകരം: കാരണം വ്യക്തമാക്കി മീര അനില്‍

എൻജിനീയർ ആയ സന്തോഷ് വർക്കി ഇപ്പോൾ ഫിലോസഫിയിൽ പിഎച്ച്‍ഡി ചെയ്യുകയാണ്. മോഹൻലാലിന്റെ എല്ലാ സിനിമകളും ആവേശപൂർവ്വം കാണുകയും മോഹൻലാലിനുവേണ്ടി സംസാരിക്കുകയും ചെയ്യുന്ന ആരാധകനാണ് സന്തോഷ് വർക്കി.

shortlink

Related Articles

Post Your Comments


Back to top button