GeneralLatest NewsNEWS

ശ്രീനിവാസൻ – ഷാബു ഉസ്മാൻ ചിത്രം ‘ലൂയിസ്’ കോന്നി കാടുകളിൽ ചിത്രീകരണം തുടങ്ങി

ശ്രീനിവാസൻ, ഷാബു ഉസ്മാൻ ചിത്രമായ ‘ലൂയിസ്’ കോന്നിയിലെ കൊടും കാടുകളിൽ ചിത്രീകരണം തുടങ്ങി. കോന്നി കാടുകളിലെ ഭീകരമായ മഹാഗണി കാടുകളിൽ, ആദ്യദിനം ക്യാമറായ്ക്ക് മുമ്പിൽ എത്തിയത് മനോജ് കെ ജയനാണ്. അന്ന് തന്നെ നടന്ന ചിത്രത്തിൻ്റെ സ്വിച്ചോൺ കർമ്മത്തിൽ ശ്രീനിവാസൻ തന്നെയാണ് ലൂയിസ് എന്ന സംവിധായകൻ്റെ പ്രഖ്യാപനവും ഉണ്ടായി. ശ്രീനിവാസൻ്റെ തികച്ചും വ്യത്യസ്തമായ വേഷമായിരിക്കും ലൂയിസ്. പ്രേക്ഷകർ ഇഷ്ടപ്പെടുന്ന കഥാപാത്രം.

കൊട്ടുപള്ളിൽ പ്രൊഡക്ഷൻസിൻ്റ ബാനറിൽ റ്റി. റ്റി എബ്രഹാം കൊട്ടുപള്ളിൽ നിർമ്മിക്കുന്ന ഈ സിനിമയുടെ കഥയും, സംവിധാനവും ഷാബു ഉസ്മാൻ നിർവ്വഹിക്കുന്നു. ശ്രീനിവാസനെ കൂടാതെ സായ്കുമാർ, ജോയ് മാത്യൂ, മനോജ് കെ ജയൻ, അശോകൻ , അജിത്ത് കൂത്താട്ടുകുളം, അസിസ്, സന്തോഷ് കീഴാറ്റൂർ, രോഹിത്, അൽസാബിദ്, ആദിനാട് ശശി, ആസ്റ്റിൻ, കലാഭവൻ നവാസ്, ദിവ്യ പിള്ള, ലെന, സ്മിനു സിജോ, മീനാക്ഷി എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

തിരക്കഥ, സംഭാഷണം – മനു ഗോപാൽ, ക്യാമറ – ആനന്ദ് കൃഷ്ണ, സംഗീതം – ജാസി ഗിഫ്റ്റ്, ഗാനരചന – മനു മൻജിത്ത്, ആലാപനം – നിത്യ മാമ്മൻ, ശ്രേയ, ജാസി ഗിഫ്റ്റ്, എഡിറ്റർ – മനോജ് നന്ദാവനം, പശ്ചാത്തല സംഗീതം – ജാസി ഗിഫ്റ്റ്, ആർട്ട് – സജി മുണ്ടയാട്, മേക്കപ്പ് – പട്ടണം ഷാ, വസ്ത്രാലങ്കാരം – രവി കുമാരപുരം, ത്രിൽസ് – ജാക്കി ജോൺസൻ, പ്രൊഡക്ഷൻ കൺട്രോളർ – ഹസ്മീർ അരോമ, ഫിനാൻസ് കൺട്രോളർ – മനു വകയാർ, കോറിയോഗ്രാഫി – ജയ്, സ്റ്റിൽ – ശാലു പ്രകാശ്, പി ആർ ഒ – അയ്മനം സാജൻ. കോന്നി, വാഗമൺ, പത്തനംതിട്ട എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.

പി ആർ ഒ – അയ്മനം സാജൻ

shortlink

Related Articles

Post Your Comments


Back to top button