InterviewsLatest NewsNEWS

ജയിലില്‍ കിടന്ന സമയത്ത് ആകെയുള്ള ആശ്വാസം നെഗറ്റീവ് കഥാപാത്രങ്ങള്‍ കിട്ടുമായിരിക്കും എന്നായിരുന്നു: ഷൈൻ ടോം ചാക്കോ

തനിക്ക് നല്ല നെഗറ്റീവ് ഇമേജ് ഉള്ളത് കൊണ്ടാണ് കൂടുതല്‍ നെഗറ്റീവ് വേഷങ്ങള്‍ തേടി എത്തുന്നതെന്ന് നടന്‍ ഷൈൻ ടോം ചാക്കോ. തുടക്കകാലത്ത് നായകനായി എത്തിയിട്ടുണ്ടെങ്കിലും അധികം നെഗറ്റീവ് വേഷത്തിലാണ് താരം പിന്നീട് പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിത കൂടുതല്‍ വില്ലന്‍ കഥപാത്രങ്ങള്‍ തേടി എത്തുന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഷൈന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിൽ.

ഷൈനിന്റെ വാക്കുകൾ :

രണ്ടു രീതിയിലാണ് നടന്മാരെ ആളുകള്‍ക്ക് ഇഷ്ടപ്പെടുക. ഒന്ന് കാഴ്ചയില്‍ ഇഷ്ടപ്പെട്ട് ഫോളോ ചെയ്യുന്നു. രണ്ട്, പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ട് ഫോളോ ചെയ്യുന്നു. കാഴ്ചയില്‍ ഇഷ്ടപ്പെട്ട് ഫോളോ ചെയ്യാന്‍ എന്റെയടുത്തൊന്നുമില്ല. സ്വഭാവം വച്ചു ഇഷ്ടപ്പെടാമെന്നു വച്ചാല്‍ അതുമില്ല, ആ തിരിച്ചറിവ് എനിക്കുണ്ട്.

ഞാന്‍ ജയിലില്‍ കിടന്ന സമയത്ത് ആലോചിച്ചു കൊണ്ടിരുന്നത് ഇതാണ്, ഇനിയെനിക്കൊരു പടം കിട്ടുമോ? എന്നെ ആരെങ്കിലും പടത്തില്‍ അഭിനയിപ്പിക്കുമോ? അപ്പോഴൊക്കെ ആകെയുണ്ടായിരുന്ന ഒരു ആശ്വാസം, നാട്ടില്‍ നല്ല ആളുകള്‍ മാത്രമല്ലല്ലോ ഉള്ളത്, നെഗറ്റീവ് കഥാപാത്രങ്ങള്‍ എനിക്കു കിട്ടുമായിരിക്കും എന്നായിരുന്നു. ഞാനെന്നെ അങ്ങനെയാണ് ആശ്വസിപ്പിച്ചത്.

ഞാന്‍ നല്ലവനായി സ്‌ക്രീനിലെത്തിയാലും ആളുകള്‍ക്കെന്നെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്. അതേസമയം വില്ലത്തരം കാണിച്ചുവരുമ്പോള്‍ രണ്ടു തല്ലുകൊടുക്കേണ്ട കഥാപാത്രമാണെന്ന് പറയുകയും ചെയ്യും. ന്യൂസ് മേക്കര്‍ അവാര്‍ഡിനൊന്നും ‘കുപ്രസിദ്ധ വാര്‍ത്ത’ കിട്ടിയ എന്നെ ആരും പരിഗണിക്കില്ലല്ലോ, അതേസമയം മയക്കുമരുന്നുനിരോധന ദിനം പോലുള്ള പരിപാടിയ്ക്ക് എന്നെ വിളിക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button