CinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

ഇന്ന് യുദ്ധത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് അന്ന് അറിയില്ലായിരുന്നു: ഉക്രൈനിലെ ചിത്രീകരണത്തെ കുറിച്ച് രാജമൗലി

ഹൈദരാബാദ്: ആര്‍ആര്‍ആർ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ചിത്രീകരിച്ചത്, ഉക്രൈനിലായിരുന്നുവെന്ന വെളിപ്പെടുത്തലുമായി സൂപ്പര്‍ഹിറ്റ് സംവിധായകൻ എസ്എസ് രാജമൗലി. ബാഹുബലിക്ക് ശേഷം രാജമൗലി അണിയിച്ചൊരുക്കുന്ന ചിത്രമാണ് ആര്‍ആര്‍ആർ. ഉക്രൈനിലെ ജനങ്ങളുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആശങ്കയുണ്ടെന്നും ഇന്ന് യുദ്ധത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് അന്ന് ഷൂട്ടിങ്ങ് നടക്കുമ്പോള്‍ തനിക്ക് അറിയില്ലായിരുന്നുവെന്നും രാജമൗലി പ്രതികരിച്ചു.

‘കഴിഞ്ഞവര്‍ഷമാണ് ആര്‍ആര്‍ആർ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ഉക്രൈനിൽ ചിത്രീകരിച്ചത്. കുറച്ച് നിര്‍ണായകമായ സീനുകളെടുക്കാനാണ് അവിടേക്ക് പോയത്. ഇന്ന് യുദ്ധത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് അന്ന് ഷൂട്ടിങ്ങ് നടക്കുമ്പോള്‍ എനിക്ക് അറിയില്ലായിരുന്നു. ഇപ്പോഴാണ് പ്രശ്‌നങ്ങളുടെ ഗൗരവം മനസിലായത്. ഉക്രൈനിലെ ഷൂട്ടിങ് സമയത്ത് ഒരുമിച്ച് വര്‍ക്ക് ചെയ്തവരുടെ സുഖവിവരങ്ങള്‍ വിളിച്ച് തിരക്കാറുണ്ട്. ചിലരൊക്കെ പ്രശ്‌നങ്ങളില്ലാതെ സുഖമായിരിക്കുന്നു. ചിലരെ ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. വൈകാതെ ഇവരെ ബന്ധപ്പെടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ’, രാജമൗലി വ്യക്തമാക്കി.

രോഗബാധിതയാണെന്നറിഞ്ഞപ്പോൾ മനസുപിടഞ്ഞത് മകളെ ഓർത്ത് : അംബിക പിള്ള

ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ തേജ, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരാണ് ആര്‍ആര്‍ആർ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ഇംഗ്ലീഷ്, ടര്‍ക്കിഷ്, സ്പാനിഷ്, കൊറിയന്‍ ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button