GeneralLatest NewsNEWSTV Shows

ആശാന്റെ കൈ മാത്രം വെച്ചിട്ട് ബാക്കി വെട്ടി കളഞ്ഞത് മോശമായി പോയി! ധർമ്മജനോട് സോഷ്യൽ മീഡിയ

ദിലീപ് ജയിലിൽ കിടന്നപ്പോൾ തറയിൽ കിടന്ന ധര്‍മജനാണോ ഇത് ചെയ്തതെന്ന് വിമർശകർ

കൊച്ചി : സിദ്ദിഖിന്റെ മകനും നടനുമായ ഷഹീന്‍ സിദ്ദിഖും അമൃതാ ദാസും തമ്മിലുളള വിവാഹ ചടങ്ങിൽ സിനിമയിലെ പ്രമുഖർ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. ദിലീപും കാവ്യാ മാധവനും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. പലരും വിവാഹഫോട്ടോയില്‍ ദിലീപിനെ വെട്ടിക്കളഞ്ഞും ചേര്‍ത്ത് നിര്‍ത്തിയുമൊക്കെ പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ, ധര്‍മ്മജന്‍ പങ്കുവെച്ച ചിത്രമാണ് ചർച്ചാ വിഷയം.

READ ALSO: നിനക്ക് ജന്മം നല്‍കിയതിനു പകരം വല്ല വാഴയും വച്ചാല്‍ പോരേ തുടങ്ങിയ അധിക്ഷേപങ്ങൾ കേൾക്കുമ്പോൾ ചങ്കുനീറും: ജാസില്‍

ധർമജൻ പങ്കുവച്ച ചിത്രത്തില്‍ താരത്തിനൊപ്പം മമ്മൂട്ടി, അബു സലീം, മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവരാണ് ഉളളത്. ധര്‍മ്മജന് തൊട്ടരികിലായി നില്‍ക്കുന്ന ഒരു വ്യക്തി ദിലീപ് ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ദിലീപ് ധരിച്ച ഷര്‍ട്ട് കാണിച്ചാണ് സോഷ്യല്‍ മീഡിയ അത് നടന്‍ തന്നെയാണ് എന്ന് ഉറപ്പിച്ചിരിക്കുന്നത്. ഇതോടെ ധര്‍മ്മജനെ പരിഹസിച്ച്‌ കൊണ്ടുളള കമന്റുകള്‍ പോസ്റ്റിന് താഴെ നിറയുകയാണ്.

എല്ലാരും നൈസ് ആയിട്ട് ഒഴിവാക്കുവാണല്ലോ എന്നാണ് പരിഹാസം. ആശാന്റെ കൈ മാത്രം വെച്ചിട്ട് ബാക്കി വെട്ടി കളഞ്ഞത് മോശമായി പോയി എന്നും ചിലർ പറയുന്നു. ദിലീപിന്റെ ഫോട്ടോ ഇട്ടാല്‍ പണി കിട്ടും പേടിയാണ്, പോടാ അയാള്‍ കാരണമാണ് നീ രക്ഷപെട്ടത് എന്നാണ് മറ്റൊരാളുടെ കമന്റ്. ‘എന്തുകൊണ്ട് ഈ കോണ്‍ഗ്രസ്‌ കാര്‍ മൊത്തം നുമ്മടെ ഡിലീപേട്ടനെ ഒഴിവാകുന്നെ’ എന്നും കമന്റുണ്ട്.

ദിലീപുമായി അടുത്ത സൗഹൃദമുളള നടനാണ് ധര്‍മ്മജന്‍. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായി ജയിലില്‍ കിടന്നപ്പോള്‍ താനും തറയിലാണ് കിടന്നുറങ്ങിയിരുന്നത് എന്ന് ധര്‍മ്മജന്‍ പറഞ്ഞത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. തന്നെ സിനിമയിലേക്ക് കൈ പിടിച്ച്‌ കൊണ്ടുവന്നത് ദിലീപാണ്. ദിലീപിനോട് നന്ദികേട് കാണിക്കാന്‍ സാധിക്കില്ലെന്നും ധര്‍മ്മജന്‍ മുൻപ് പങ്കുവച്ചിരുന്നു

shortlink

Related Articles

Post Your Comments


Back to top button