CinemaGeneralLatest NewsMollywoodNEWSUncategorized

നല്ല സിനിമ ചെയ്യണോ, ഭരിക്കുന്ന പാര്‍ട്ടി പിന്തുണയ്ക്കുന്ന കശ്മീർ ഫയൽസ് പോലെയുള്ള സിനിമ ചെയ്യണോ?: ‘പട’ നിർമ്മാതാവ്

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ രണ്ട് ചിത്രങ്ങളാണ് ഇപ്പോൾ തിയേറ്ററുകളിൽ ഓടുന്നത്. കെ.എം കമല്‍ സംവിധാനം ചെയ്ത ‘പട’യും വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘പട’യും. മികച്ച പ്രതികരണങ്ങളാണ് രണ്ട് ചിത്രത്തിനും ലഭിക്കുന്നത്. ചിത്രം പറയുന്ന രാഷ്ട്രീയം അതിന്റേതായ പ്രാധാന്യം അർഹിക്കുന്നതാണ്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രം ചരിത്രത്തോടും യാഥാര്‍ത്ഥ്യത്തോടും സത്യസന്ധത പുലര്‍ത്തിയാണ് ‘പട’ ഒരുക്കിയിരിക്കുന്നത്. കശ്മീരി പണ്ഡിറ്റുകളുടെ പലായനം പ്രമേയമാക്കുന്ന ‘കശ്മീർ ഫയൽസും’ ഇതേ നീതിയാണ് പുലർത്തിയിരിക്കുന്നത്.

ഇപ്പോഴിതാ, ഒരേ ദിവസം റിലീസ് ആയ രണ്ട് ചിത്രങ്ങള്‍ക്കും ലഭിക്കുന്ന പ്രതികരണങ്ങള്‍ താരതമ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് പടയുടെ സഹനിര്‍മ്മാതാവ് മുകേഷ് രതിലാല്‍ മെഹ്ത. പട പോലെ ഒരു നല്ല സിനിമ ചെയ്യണോ അതോ ഭരിക്കുന്ന പാര്‍ട്ടിയുടെ (ബി.ജെ.പി) പിന്തുണ ലഭിക്കുന്ന ഒരു ചിത്രം ചെയ്യണോ എന്ന ആശയക്കുഴപ്പത്തിലാണ് താനെന്ന് നിര്‍മ്മാതാവ് ട്വീറ്റ് ചെയ്തു.

Also Read:അൽപം പക്വതയും പാകതയും വന്നതല്ലാതെ സീമയുടെ കുസൃതിക്കും സംസാരത്തിനുമൊന്നും ഒരു മാറ്റവും വന്നിട്ടില്ല: കലൂർ ഡെന്നീസ്

‘ഒരു സിനിമാ നിര്‍മ്മാതാവ് എന്ന നിലയില്‍ എനിക്ക് ചില കാര്യങ്ങളിൽ ആശയക്കുഴപ്പമുണ്ട്. ഒരു നല്ല സിനിമ ചെയ്യണോ, അതോ ഭരിക്കുന്ന പാര്‍ട്ടിയാല്‍ പിന്തുണക്കപ്പെടുന്ന ഒരു പടം ചെയ്യണോ എന്ന കാര്യത്തിൽ ആണ് ആ ആശയക്കുഴപ്പം. അവിചാരിതമായാണ് ‘കാശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രം റീലീസ് ചെയ്ത അതേ ദിവസം തന്നെ ‘പട’ ഞാന്‍ റിലീസ് ചെയ്തത്. പട പറയുന്നതും യഥാര്‍ത്ഥ കഥ തന്നെയാണ്,’ മെഹ്ത ട്വീറ്റില്‍ പറയുന്നു.

നിര്‍മ്മാതാവിന്റെ ട്വീറ്റ് സംവിധായകന്‍ കെ.എം കമല്‍ ഫേസ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, സിനിമ റിലീസ് ചെയ്ത സമയത്ത് മെഹ്ത പങ്കുവെച്ച ട്വീറ്റ് ഇങ്ങനെയായിരുന്നു, ‘ഇന്ത്യയുടെ രണ്ട് അറ്റങ്ങളായ കശ്മീരിലും കേരളത്തിലും നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ചിത്രീകരിച്ച്, മാര്‍ച്ച് 11 ന് ഒരുമിച്ച് ഈ രണ്ട് സിനിമകള്‍ റിലീസായത് യാദൃശ്ചികമാണോ? രണ്ട് സിനിമകളും മികച്ച നിരൂപക ശ്രദ്ധ നേടുന്നു. പ്രേക്ഷകരുടെ പ്രിയ സിനിമയായി മാറുന്നു’.

shortlink

Related Articles

Post Your Comments


Back to top button