InterviewsLatest NewsNEWS

ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു സംവിധായകന്‍ ശരിക്കും വാപ്പച്ചിയെ ഉപയോഗിച്ചു: ദുല്‍ഖര്‍ സൽമാൻ

ഭീഷ്മപർവ്വം കണ്ടപ്പോൾ താന്‍ ഇമോഷണലായിരുന്നുവെന്നും, നാളുകള്‍ക്ക് ശേഷം ഒരു സംവിധായകന്‍ ശരിക്കും വാപ്പച്ചിയെ ഉപയോഗിച്ചുവെന്നും ദുല്‍ഖര്‍ സൽമാൻ. എഫ്.ടി.ക്യു വിത്ത് രേഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.

ദുൽഖറിന്റെ വാക്കുകൾ :

നാട്ടില്‍ വെച്ച് കാണേണ്ട സിനിമയാണെന്ന് തോന്നി. അവിശ്വസനീയമാണിത്. ആദ്യത്തെ ഫൈറ്റ് സീനുകളൊക്കെ കണ്ടതിന് ശേഷം എന്താണിപ്പോള്‍ സംഭവിച്ചതെന്നുള്ള അതിശയമായിരുന്നു എനിക്ക്. വിശ്വസിക്കാന്‍ കഴിയുന്നില്ലായിരുന്നു.

സിനിമ കാണുമ്പോള്‍ വാപ്പച്ചി സ്ലോ മോഷനിലെത്തുന്നതൊക്കെ കണ്ട് ഞാന്‍ ഭയങ്കര ഇമോഷണലായി. ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു സംവിധായകന്‍ ശരിക്കും അദ്ദേഹത്തെ ഉപയോഗിക്കുകയും നന്നായി പ്രൊജക്റ്റ് ചെയ്യുകയും ചെയ്തു. നമ്മള്‍ എത്ര നാളായി ഇങ്ങനെയൊരു സിനിമ കാണാന്‍ കൊതിക്കുന്നു. സംവിധായകന്‍ വാപ്പച്ചിയോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തി. ഒരു രക്ഷയുമില്ല.

shortlink

Related Articles

Post Your Comments


Back to top button