InterviewsLatest NewsNEWS

മമ്മൂക്കയുടെ പഴയ എക്‌സൈറ്റ്‌മെന്റും കമ്മിറ്റ്‌മെന്റുമെല്ലാം ഇപ്പോഴും അതുപോലെ തന്നെയുണ്ട് : അനഘ മരുത്തോര

ഇത്രയും വര്‍ഷം സിനിമയിലുണ്ടായിട്ടും മമ്മൂട്ടിയുടെ പഴയ എക്‌സൈറ്റ്‌മെന്റും കമ്മിറ്റ്‌മെന്റുമെല്ലാം ഇപ്പോഴും അതുപോലെ തന്നെയുണ്ട് എന്ന് അനഘ മരുത്തോര. പണ്ടുതൊട്ടേ മമ്മൂക്കയുടെ മൂവിസൊക്കെ കാണാറുണ്ടായിരുന്നെങ്കിലും കൂടെ വർക്ക് ചെയ്യാൻ തുടങ്ങിയപ്പോള്‍ ഞാന്‍ അദ്ദേഹത്തില്‍ കൂടുതലും ശ്രദ്ധിച്ച കാര്യങ്ങള്‍, അച്ചടക്കവും എത്തിക്‌സുമെല്ലാമാണ് അനഘ പറയുന്നത്. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്

അനഘയുടെ വാക്കുകൾ :

ഞാന്‍ പണ്ടുതൊട്ടേ മമ്മൂക്കയുടെ മൂവിസൊക്കെ കാണാറുണ്ടായിരുന്നു. പക്ഷെ കൂടെ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അദ്ദേഹത്തില്‍ കൂടുതലും ശ്രദ്ധിച്ച കാര്യങ്ങള്‍, അച്ചടക്കവും എത്തിക്‌സുമെല്ലാമാണ്. ഇതൊക്കെ ശ്രദ്ധിച്ചപ്പോഴാണ് എന്തുകൊണ്ടാണ് അദ്ദേഹമൊരു മെഗാസ്റ്റാറായതെന്ന് എനിക്ക് മനസിലായി. ഇത്രയും വര്‍ഷം സിനിമയിലുണ്ടായിട്ടും അദ്ദേഹത്തിന്റെ പഴയ എക്‌സൈറ്റ്‌മെന്റും കമ്മിറ്റ്‌മെന്റുമെല്ലാം ഇപ്പോഴും അതുപോലെ തന്നെയുണ്ട്. അതൊക്കെയാണ് ഞാന്‍ അദ്ദേഹത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചത്.

മമ്മൂക്കയോടൊപ്പം തന്നെ ഭീഷ്മയില്‍ വേറെയും വലിയ താരങ്ങളുണ്ട്. അവരുടെ പല കാര്യങ്ങളും ഒബ്‌സേര്‍വ് ചെയ്ത് പഠിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. പക്ഷെ എന്തോ അവരൊക്കെ വളരെ എഫേര്‍ട്‌ലെസാണ്. അവരുടെയൊക്കെ ടെക്‌നിക് എന്താണെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. എല്ലാവരും ചിരിച്ച് കളിച്ച് ഇരിക്കുകയാവും, പക്ഷെ ആക്ഷന്‍ പറഞ്ഞാല്‍ എല്ലാവരും കഥാപാത്രമായി മാറും.

shortlink

Related Articles

Post Your Comments


Back to top button