CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

നല്ല വെള്ളവും വായുവും വെളിച്ചവും റോഡും കറന്റും ഒക്കെ കിട്ടുന്ന മറ്റൊരു സ്ഥലത്തേക്കു ഹാപ്പിയായി മാറും, സുഖമായി ജീവിക്കും

കൊച്ചി: കെ റെയിലിനായി സാമൂഹികാഘാത പഠനത്തിനായി സ്ഥാപിക്കുന്ന കല്ലുകള്‍ പിഴുതെ‍റിഞ്ഞുള്ള പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ പദ്ധതിക്കു പിന്തുണ അറിയിച്ച് സംവിധായകൻ ഒമർ ലുലു രംഗത്ത്. ദേശീയ പാത 66ന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്ത സംസ്ഥാന സർക്കാർ നടപടിയെ അഭിനന്ദിച്ച് എഴുതിയ കുറിപ്പിലാണ് സിൽവർലൈനിനായി കാത്തിരിക്കുന്നുവെന്ന് ഒമർ വ്യക്തമാക്കിയത്.

‘ലോകത്തിലെ ഏറ്റവും വില കൂടിയ സാധനം സമയമാണ്. കെ റെയിലിൽ സഞ്ചരിക്കാൻ കാത്തിരിക്കുന്നു.’ എന്ന് ഒമർ പറഞ്ഞു. ‘ദേശീയ പാത വികസനം പൂർണതയിലേക്ക്’ എന്ന, മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഒമർ ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയപാതയുടെ വികസനത്തിനാവശ്യമായ 1076.64 ഹെക്ടർ ഭൂമിയിൽ 988.09 ഹെക്ടറും ഏറ്റെടുത്തു കഴിഞ്ഞുവെന്നും അതിനായി 5311 കോടി രൂപ ചെലവഴിച്ചു എന്നുമാണ് മുഖ്യമന്ത്രിയുടെ പോസ്റ്റിൽ പറഞ്ഞിരുന്നത്.

ഒരാളുടെ വസ്ത്രധാരണം അയാളുടെ വ്യക്തിപരമായ കാര്യമാണ്, അതില്‍ മോശം അഭിപ്രായം പറയുന്നവരെ അവഗണിക്കുക: വീണ നന്ദകുമാർ

അതേസമയം, ഒമറിന്റെ നിലപാടിനെ കമന്റുകളിലൂടെ വിമർശിച്ച് നിരവധിപേർ രംഗത്തെത്തി. സ്വന്തം വീട്ടിൽ സിൽവൽ ലൈൻ അടയാളക്കല്ലുമായി വന്നാൽ സ്വീകരിച്ച് കയറ്റുമോ എന്നായിരുന്നു പ്രധാന വിമർശനം.

ഇതിന് ഒമർ നൽകിയ മറുപടി ഇങ്ങനെ; എന്റെ പുരയിടത്തിൽ കുറ്റിയടിക്കാൻ വന്നാലോ എന്ന് ചോദിക്കുന്ന ആളുകളോട്. നഷ്ടപരിഹാരത്തുക ഇപ്പോൾ കൃത്യമായി കിട്ടുന്നുണ്ട് എന്നാണ് അറിവ്. അങ്ങനെ കിട്ടിയാൽ നോ സീൻ. ഇപ്പോൾ ഉള്ള സ്ഥലത്തിലും കുറച്ച്കൂടി അധികം സ്ഥലം കിട്ടുന്ന, നല്ല വെള്ളവും വായുവും വെളിച്ചവും റോഡും കറന്റും ഒക്കെ കിട്ടുന്ന മറ്റൊരു സ്ഥലത്തേക്കു ഹാപ്പിയായി മാറും. സുഖമായി ജീവിക്കും.

shortlink

Related Articles

Post Your Comments


Back to top button