GeneralLatest NewsNEWS

വാഹനാപകടം : സംവിധായകന്‍ സന്ധ്യ മോഹന്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്

കയ്പമംഗലം: പെരിഞ്ഞനത്തുണ്ടായ വാഹനാപകടത്തില്‍ സിനിമ സംവിധായകന്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്. പെരിഞ്ഞനം സെന്ററിന് വടക്ക് ദേശീയ പാതയില്‍ ടെമ്പോ ട്രാവലറും കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു സംവിധായകൻ സന്ധ്യ മോഹന്‍ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റത്. കാറിലുണ്ടായിരുന്ന സംവിധായകന്‍ എറണാകുളം സ്വദേശി സന്ധ്യ മോഹന്‍ (59), ബൈക്കിലുണ്ടായിരുന്ന പെരിഞ്ഞനം പൊന്മാനിക്കുടം സ്വദേശി ഗീത പുഷ്പന്‍ (46), ട്രാവലറിലുണ്ടായിരുന്ന തളിക്കുളം സ്വദേശികളായ നാല് പേര്‍ക്കുമാണ് പരിക്കേറ്റത്.

സന്ധ്യ മോഹനെയും ഗീതാ പുഷ്പനെയും കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും , ട്രാവലറിലുണ്ടായിരുന്നവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രി എട്ടരയോടെയായിരുന്നു അപകടം.

shortlink

Related Articles

Post Your Comments


Back to top button