GeneralLatest NewsMollywoodNEWS

കല്ല് ഇടുന്നവരും അത് പിഴുതെറിയുന്നവരും ഈ കാര്യം കൂടി ശ്രദ്ധിക്കുക: വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ്

ഇനി ആ ഭൂമി വിൽക്കാനോ പണയം വെക്കാനോ പുതിയ നിർമാണങ്ങൾക്കോ അനുമതി കിട്ടില്ല മിച്ചഭൂമി പോലെ കിടക്കും

കെ റയിൽ നിർമ്മാണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പോരുകളാണ് ഇപ്പോൾ വാർത്ത. ഇടതുപക്ഷം ഈ പദ്ധതിയിൽ നിന്നും പിന്നോട്ട് പോകില്ലെന്ന് പറഞ്ഞുകൊണ്ട്, നിർമ്മാണവുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും കല്ലിടൽ നടത്തി. എന്നാൽ ബിജെപിയും യുഡിഎഫും പലയിടത്തും കല്ലുകൾ പിഴുതുമാറ്റുകയും ചെയ്തു. കല്ല് ഇടുന്നവരും, അത് പിഴുതെറിയുന്നവരും അറിയാൻ സന്തോഷ് പണ്ഡിറ്റ് പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.

പണ്ഡിറ്റിന്റെ ‘K Rail’ നിരീക്ഷണം

K Rail നിർമാണവുമായി ബന്ധപെട്ടു കല്ല് ഇടുകയും , UDF, BJP പ്രവർത്തകർ അതിനെതിരെ പ്രതിഷേധിച്ചു നാട്ടിയ കല്ലുകൾ പറിച്ചു മാറ്റുകയും ചെയ്യുന്ന വാർത്തകൾ നാം കാണുന്നുണ്ടല്ലോ

read also: നയൻതാര യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നു, കാമുകനെയും താരത്തെയും അറസ്റ്റ് ചെയ്യണമെന്നു പരാതി

ഈ ഒരു കല്ലിനു 1000 രൂപ വിലയുണ്ടത്രേ . അത് ഒരു വീട്ടിലോ , പറമ്പിലോ കുഴിച്ചിടുവാൻ 4,500 രൂപയാണ് ചെലവ് . അതായത് കല്ല് പറിച്ചു മാറ്റിയ സ്ഥലത്തു വീണ്ടും 1000 രൂപയ്ക്കു കല്ല് വാങ്ങി, വീണ്ടും 4,500 രൂപയ്ക്കു കുഴിച്ചു ഇടേണ്ട അവസ്ഥയാണ് എന്നർത്ഥം . പദ്ധതി വൈകിയാൽ കേരളത്തിന് 3,500 കോടി വീതം എല്ലാ വർഷവും നഷ്ടപ്പെടും എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിക്കുന്നു . ഇതെല്ലാം നമ്മുടെ tax ആണ് എന്ന് ഏവരും ഓർക്കുക .

കാസർകോട് മുതൽ തിരുവനന്തപുരം വരെ കല്ല് വാങ്ങി ഇടുവാൻ തന്നെ വലിയ പൈസയാകും . കല്ല് ഇടുന്നവരും , അത് പിഴുതെറിയുന്നവരും ഈ കാര്യം കൂടി ശ്രദ്ധിക്കുക .

പാതയുടെ ഇരു വശങ്ങളിലും 10 metre ബഫർ സോൺ .. അതായത് 10 meter വീതം വെറുതെ ഇടണം എന്നും പറയുന്നു . ആ വെറുതെ ഇടേണ്ട സ്ഥലത്തിന് , സ്ഥലം ഉടമക്ക് നഷ്ടപരിഹാരം കിട്ടുമോ ? അതല്ല ആ സ്ഥലം പദ്ധതിയുടെ ഭാഗമല്ല എന്ന് പറഞ്ഞു നഷ്ട പരിഹാരം കൊടുക്കാതെ വരുമോ ? കാരണം പിന്നീട് ഒരിക്കലും അവിടെ നിർമാണ പ്രവർത്തനങ്ങൾ സാധ്യമാകുമോ ?

എന്റെ അഭിപ്രായത്തിൽ buffering സ്ഥലം എന്ന രീതിയിൽ ഈ റൈലിന്റെ രണ്ടു ഭാഗത്തും നിർബന്ധമായും ഒഴിച്ചിടേണ്ട സ്ഥലത്തിനും നഷ്ട പരിഹാരം നൽകണം .
ഈ വിഷയത്തിലും clarifications പ്രതീക്ഷിക്കുന്നു .

(വാൽകഷ്ണം .. പദ്ധതിയുമായി മുന്നോട്ടു പോവുകയാണെങ്കിൽ , ഉടനെ എല്ലാവര്ക്കും അവർ അർഹിച്ച പണം നഷ്ട പരിഹാരം കൊടുത്തു പെട്ടെന്ന് തുടങ്ങി , പെട്ടെന്ന് അവസാനിപ്പിക്കുക . അല്ലെങ്കിൽ K Rail ഒരിക്കലും വരികയുമില്ല ,

കല്ലിട്ട ഭൂമി ഫ്രീസ് ചെയ്യപ്പെടും. ഇനി ആ ഭൂമി വിൽക്കാനോ പണയം വെക്കാനോ പുതിയ നിർമാണങ്ങൾക്കോ അനുമതി കിട്ടില്ല മിച്ചഭൂമി പോലെ കിടക്കും.. അതൊരു വലിയ പ്രശ്നം ആകാം . എല്ലാ ആശങ്കകളും സർക്കാർ ഉടൻ പരിഹരിക്കും എന്ന് പ്രതീക്ഷിക്കുന്നു . )

Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല…പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

shortlink

Related Articles

Post Your Comments


Back to top button