GeneralLatest NewsMollywoodNEWS

‘നിനക്കൊക്കെ വെഷമം കേറുമ്പോൾ കൂടെ കിടക്കാമോ എന്ന് ചോദിച്ചു നടക്കാവുന്നവരല്ല ഇന്നാട്ടിലെ സ്ത്രീകൾ’: കുറിപ്പ്

വഴീൽ കൂടി പോകുന്ന പെൺവർഗത്തോടൊക്കെ ലൈംഗികാസക്തി തോന്നുന്നവനെ കന്നിമാസത്തിലെ പട്ടി എന്നോ വിനായകൻ എന്നോ വിളിക്കാം

ഒരുത്തീ സിനിമയുടെ വാര്‍ത്താ സമ്മേളനത്തില്‍ നടൻ വിനായകന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ അധ്യാപിക ദേവിക പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. തിന്നാൻ ആഗ്രഹമുള്ള സാധനം കടയിൽ പോയി ഉണ്ടോ എന്ന് ചോദിക്കുന്ന ലാഘവത്തിൽ നിനക്കൊക്കെ വെഷമം കേറുമ്പോൾ കൂടെ കിടക്കാമോ എന്ന് ചോദിച്ചു നടക്കാവുന്നവരല്ല ഇന്നാട്ടിലെ സ്ത്രീകൾ എന്നും അങ്ങനെ കേൾക്കാതിരിക്കാനുള്ള അവകാശം ഓരോ സ്ത്രീക്കുമുണ്ടെന്നും ദേവിക പറയുന്നു. വഴീൽ കൂടി പോകുന്ന പെൺവർഗത്തോടൊക്കെ ലൈംഗികാസക്തി തോന്നുന്നവനെ കന്നിമാസത്തിലെ പട്ടി എന്നോ വിനായകൻ എന്നോ വിളിക്കാമെന്നും ദേവിക കുറിക്കുന്നു.

read also: 3000 സ്ത്രീകളുമായി രമിച്ചതിന്റെ ആഘോഷം സംഘടിപ്പിച്ച സിനിമാതാരം എത്ര കുലീനൻ, യാചിച്ചു നേടിയ പത്ത് സാരമില്ല കുലീനരേ

കുറിപ്പ് പൂർണ്ണ രൂപം

‘പെണ്ണിന്റെ വ്യാഖ്യാനം എന്താണ് ?
What is the definition of women ?’

വിനായകൻ എന്ന സാമൂഹിക വിപത്ത് /സെക്ഷ്വൽ പെർവർട്ട് തന്റെ ആൺ’ ലിംഗത്തിന്റെ മുഴുവൻ അഹന്തയും അധികാരവും തൂക്കിയിട്ട് ഒരു പൊതുവേദിയിൽ മാധ്യമ പ്രവർത്തകരോട് അലറിക്കൊണ്ട് ചോദിച്ച ചോദ്യമാണിത്. ആ മീഡിയ ഹോളോ അവിടെയിരുന്നിരുന്ന നിഷ്ക്രിയരായ മനുഷ്യരോ മാത്രമല്ല അയാളുടെ ചോദ്യത്തിന്റെ ടാർഗറ്റ്. ഞാനുൾപ്പെടുന്ന പെൺ സമൂഹത്തിന്റെ നിർവചനവും / വിലയും എന്താണ് എന്നത് വിനായകൻ എന്ന മാനസിക വൈകൃതമുള്ള വ്യക്തിക്ക് വ്യക്തമായി പറഞ്ഞു തരാം.

അതെന്തായാലും നീ ഉദ്ദേശിച്ച പോലെ നിന്റെ ഫിസിക്കൽ പ്ലെഷറിനു വേണ്ടി ഉപയോഗിക്കാനുള്ള വജൈനകളുടെ ബയോളജിക്കൽ ഡെഫനിഷനല്ല. തിന്നാൻ ആഗ്രഹമുള്ള സാധനം കടയിൽ പോയി ഉണ്ടോ എന്ന് ചോദിക്കുന്ന ലാഘവത്തിൽ നിനക്കൊക്കെ വെഷമം കേറുമ്പോൾ കൂടെ കിടക്കാമോ എന്ന് ചോദിച്ചു നടക്കാവുന്നവരല്ല ഇന്നാട്ടിലെ സ്ത്രീകൾ. അങ്ങനെ കേൾക്കാതിരിക്കാനുള്ള അവകാശം ഓരോ സ്ത്രീക്കും ഉണ്ട് താനും.

read also: ജോലി ചെയ്യാന്‍ വന്ന എന്നോട്, സെക്സ് ചെയ്യാന്‍ താല്പര്യമുണ്ടോയെന്ന് ചോദിച്ചാല്‍ പല്ലടിച്ചു താഴെയിടും: വൈറലായി കുറിപ്പ്

‘എനിക്ക് സെക്സ് ചെയ്യാൻ തോന്നുന്ന പെണ്ണുങ്ങളോടൊക്കെ ഞാൻ പോയി ചോദിക്കും താൽപര്യമുണ്ടോ എന്ന്?’ പിന്നെ അയാൾ ആ മാധ്യമ നിരയിലെ ഏതോ ഒരു സ്ത്രീയെ വിരൽ ചൂണ്ടി സർവ്വാഹങ്കാരത്തിൽ പറയുന്നു, ‘ദാ ആ പെൺകുട്ടിയോട് എനിക്ക് സെക്സ് ചെയ്യാൻ ആഗ്രഹമുണ്ട് എങ്കിൽ ഞാൻ പോയി ചോദിക്കും താൽപര്യമുണ്ടോ എന്ന്. അപ്പോൾ അന്തസ്സായി ‘നോ’ പറഞ്ഞു കൊള്ളണം. അതാണ് മി റ്റൂ എങ്കിൽ ഇനിയും ഇനിയും ഞാൻ ചോദിക്കും’.

വഴീൽ കൂടി പോകുന്ന പെൺവർഗത്തോടൊക്കെ ലൈംഗികാസക്തി തോന്നുന്നവനെ കന്നിമാസത്തിലെ പട്ടി എന്നോ വിനായകൻ എന്നോ വിളിക്കാം. അത് പറയുമ്പോൾ ഉള്ള അയാളുടെ ഹിറോയിസം ദിലീപിനെയും ശ്രീകാന്ത് വെട്ടിയാരെയും ഉൾപ്പെടെ നാലാളറയിയുന്ന റേപ്പിസ്റ്റുകളെയൊക്കെ സപ്പോർട്ട് ചെയ്യുന്ന പുരുഷന്മാരുടെ ഉള്ളിലെ മുഴുവൻ ഐക്യപ്പെടലിന്റെയും ഹീറോയിസത്തോട് ചേർത്തു വായിക്കാം.

ഏതൊരു സ്ത്രീയോടും ലൈംഗിക ചുവയോടെ സംസാരിക്കുവാൻ / പെരുമാറുവാൻ / തക്കം കിട്ടിയാൽ അക്രമിച്ച് കീഴ്പ്പെടുത്തുവാൻ ആഗ്രഹിക്കുന്ന നല്ലൊരു ശതമാനം ആൺശരീരങ്ങൾക്കും ലഭിക്കുന്ന പ്രോഗ്രസ്സീവായ / എലൈറ്റായ ഒരു ലൈസൻസായാണ് ഇവന്മാർ ഈ ‘കൺസന്റ്’ എന്ന പ്രയോഗം സ്ഥാനത്തും അസ്ഥാനത്തും എടുത്ത് ഉണ്ടാക്കുന്നത്. ഇത്തരം കാമ ഭ്രാന്തന്മാരെയൊക്കെ ന്യായീകരിച്ച് രക്ഷപ്പെടുത്തുന്നതിനിടയിൽ ഇക്കൂട്ടർ സ്വന്തം ഇൻസെക്യൂരിറ്റികളെ കൂടി തള്ളി വെളുപ്പിച്ച് കംഫർട്ടബിളായ ഒര് സ്പേസ് ഉണ്ടാക്കി എടുക്കുകയാണ്. ആ ലൈസൻസ് / സ്പേസ് ഭാവിയിലെ റേപ്പിസ്റ്റുകളുടെയും തുറുപ്പു ചീട്ടായിരിക്കും എന്ന നല്ല ബോധ്യമുള്ള സ്ത്രീകൾ തന്നെയാണ് ഞങ്ങൾ . സ്ത്രീയെന്നാൽ സെക്ഷ്വൽ ഒബ്ജക്ട് മാത്രമാണ് എന്ന് കൃത്യമായി പറഞ്ഞ വിനായകൻ എതിർക്കപ്പെടുക തന്നെ ചെയ്യും. അയാൾക്കിവിടെ സ്ത്രീകൾ ഉൾപ്പെടുന്ന കലാസമൂഹത്തിൽ ജീവിക്കാൻ അവകാശമില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു.

ഇനി വിനായകൻ പറഞ്ഞതിൽ കാര്യമുണ്ടല്ലോ എന്ന് തോന്നുന്ന വിനായകന്മാരോടാണ്,
നിങ്ങളുടെ സെഷ്വൽ ഓറിയന്റേഷനും സെഷ്വൽ ഫ്രീഡവും ഒക്കെ നിങ്ങളുടെ അവകാശം തന്നെയാണ്. പക്ഷേ ആ അവകാശ ബോധവുമായി ഈ ലോകത്തുള്ള ഏത് പെണ്ണിനെയും സമീപിക്കാം എന്ന നിങ്ങളുടെ ചിന്താരീതി ക്രിമിനൽ കുറ്റമാണ്. ഒരു സ്ത്രീ നിങ്ങളോട് ശാരീരികമായ അടുപ്പം സൂക്ഷിക്കാത്ത പക്ഷം/ഫിസിക്കലി-സെക്ഷ്വലി കംഫർട്ടബിളാകാത്ത പക്ഷം അവിടെ കൺസെന്റ് എന്ന വാക്കിനു പോലും പ്രസക്തിയില്ല.

അങ്ങനെ യാതൊരു പ്രസക്തിയുമില്ലാത്തിടത്ത് ലൈംഗിക ചുവയോടെ സംസാരിക്കുന്നതോ ലൈംഗിക ബന്ധത്തിന് താൽപര്യം പ്രകടിപ്പിക്കുന്നതോ ലൈംഗികാസക്തിയോടെ നോക്കുന്നതോ പോലും സെക്ഷ്വൽ ക്രൈം ആണ്.

(ഇനി ഫിസിക്കൽ – സെക്ഷ്വൽ അടുപ്പം ഉണ്ടായാൽ തന്നെ ഗ്യാസ് ലൈറ്റനിങ്ങിലൂടെ/വെർബൽ മാനിപ്പുലേഷനിലൂടെ സെക്ഷ്വൽ ബന്ധത്തിൽ ഏർപ്പെടുന്നതുൾപ്പെടെ ലൈംഗിക അതിക്രമമാണ്).
ഒരു ലൈംഗിക തൊഴിലാളിയോടു പോലും സെക്ഷ്വൽ ബന്ധത്തിൽ ഏർപ്പെടാൻ അനുവാദം ചോദിക്കണം എന്ന് പറയുന്നതിന്റെ അർത്ഥം – ഏത് സ്ത്രീയോടും അനുവാദം എന്ന പേരിൽ എന്ത് ലൈംഗികാതിക്രമവും കാണിക്കാം എന്നല്ല . ഏറ്റവും പ്രോഗ്രസീവായ /ജനാധിപത്യപരമായ ഒരു ഐഡിയോളജിയെ നിങ്ങൾക്ക് തോന്നും വിധം വളച്ചൊടിച്ച് അതിന്റെ പ്രിവിലേജിൽ സുഖിക്കാം എന്ന് സ്വപ്നം കാണരുത് .
ഇനി വളരെ പേഴ്സണലായ ഒരു നോട്ട് : വിനായകൻ ഇൻസ്പിരേഷനിൽ എന്ത് ബന്ധത്തിന്റെ പേരിൽ ആണെങ്കിലും / എന്ത് തരം സാഹിത്യ-കലാ- സർഗ സൃഷ്ട്ടിയുടെ മറവിൽ ആണെങ്കിലും കൺസെന്റ് ചോദിക്കുക എന്ന പേരിൽ സെക്ഷ്വൽ പരാമർശങ്ങളുണ്ടായാൽ അടിച്ചു കരണം പുകക്കും. ശിഷ്ടകാലം ജയിലിലും കിടക്കേണ്ടി വരും…

വിനായകൻ അനുകൂലികളോട് വളരെ വൈകാരികമായ (ബാലിശമെന്ന് എന്ന് തന്നെ കരുതാം) മറ്റൊരു ഒരു ഹൈപ്പോതെറ്റിക്കൽ ചോദ്യം :

എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്ന കൺസെന്റ് ?

താങ്കളുടെ അമ്മ ഒരു ട്രെയിനിൽ സഞ്ചരിക്കുകയാണെന്നിരിക്കട്ടെ. തൊട്ടപ്പുറം ഇരിക്കുന്ന ഒരു പുരുഷൻ അവരോട് ‘can I have sex with you’ എന്ന് അങ്ങേയറ്റം ബഹുമാനത്തോടെ ചോദിച്ചാൽ താങ്കളുടെ അമ്മ കൂളായി ‘no thanks’ പറഞ്ഞ് ഒഴിവാക്കുമോ? അത് കേട്ടിരിക്കുന്ന താങ്കൾ ഓ എന്തൊരു മാന്യൻ എന്നയാളെ കുറിച്ച് ചിന്തിക്കുമോ.

ഇപ്പോൾ താങ്കൾ വിചാരിക്കും. എന്തിനാ എന്റെ അമ്മയെ വെച്ച് ഉദാഹരിക്കുന്നത് എന്ന് . പക്ഷേ തന്റെ അമ്മയുടെ അതേ മാനസികാവസ്ഥയുള്ള സ്ത്രീകളാണ് ഇവിടെയുള്ള ഞാൻ ഉൾപ്പെടുന്ന ബഹുഭൂരിപക്ഷം പേരും. കേരളത്തിലെ പുരുഷന്മാരുടെ മാനസിക പരിസരത്തെ വിദേശ രാജ്യങ്ങളിലെ പോഗ്രസ്സീവായ ഒട്ടും റിഗ്രസീവല്ലാത്ത ചിന്താരീതികളോടൊക്കെ ചേർത്തു വായിച്ച് നിഷ്കളങ്കത ചമയുന്നത് നല്ല കോമഡിയാണ്. ഞങ്ങൾ വർഷങ്ങളായി അറിയുന്നതാണ് നിങ്ങളെ!! (കൂളായി നോ പറയാൻ പറ്റുന്ന സ്ത്രീകൾ ഉണ്ടാകാം. പക്ഷേ അത് ന്യൂനപക്ഷം മാത്രമാണ്. ന്യൂനപക്ഷത്തിന്റെ വ്യക്തിപരമായ താൽപര്യങ്ങളെ വെച്ച് ഭൂരിപക്ഷത്തിന്റെ ചോയിസിനെ ജഡ്ജ് ചെയ്യുന്നത് തോന്നിവാസമാണ് ).

ഇനി താങ്കൾക്ക് ഒരാളോട് സെക്സ് ചെയ്യാൻ ആഗ്രഹം തോന്നിയാൽ എന്തു ചെയ്യണം എന്ന നിഷ്കളങ്കമായ ചോദ്യങ്ങൾ.

കാണുന്ന ഏതൊരു സ്ത്രീയോടും സെക്ഷ്വൽ അട്രാക്ഷൻ തോന്നുന്നത് സ്വഭാവികമായ ഒരു ഇമോഷണൽ സ്റ്റേറ്റ് അല്ല . അങ്ങനെ വഴിയിൽ കാണുന്ന ആരോടെങ്കിലുമൊക്കെ തോന്നിയാലും അത് ഉള്ളിന്റെ ഉള്ളിൽ ഒതുക്കി , അയാളെ യാതൊരു വിധത്തിലും അസ്വസ്ഥമാക്കാതിരിക്കാനുള്ള മിനിമം ബോധമാണ് മനുഷ്യന്റെ വിവേചന ബുദ്ധി. മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള വ്യത്യാസവും അതാണ് .

നിങ്ങൾക്ക് സെക്സ് ചെയ്യാനുള്ള വൈവിധ്യമാർന്ന ശരീരങ്ങളാണ് ചുറ്റിനുമുള്ള പെണ്ണുങ്ങൾ എന്നും , ഒരു ആൺ എന്ന അധികാരത്തിൽ ഏതു സ്ത്രീയോടും സെക്സ് ചോദിക്കാം എന്നും yes/no മാത്രം പറയാനുള്ള അവകാശമേ സ്ത്രീകൾക്കുള്ളു എന്ന തോട്ട് വികലമാണ്. Phallocentrism എന്നു പറയും അതിന്.
അപ്പുറത്ത് നിൽക്കുന്ന ആളുടെ മാനസിക – ശാരീരിക – വൈകാരിക പരിസരങ്ങളെ കൺസേൺ ചെയ്യാതെ ചോദിക്കുന്ന നിങ്ങളീ പറയുന്ന കൺസന്റ് ഞരമ്പു രോഗത്തോളം തരം താണ ക്രൈം ആണ് .
ആവർത്തിക്കുന്നു. നിങ്ങൾക്കും ഒരു സ്ത്രീക്കും തമ്മിൽ സെക്ഷ്വൽ ടെൻഷൻ നിലനിൽക്കുന്ന സാഹചര്യത്തിൽ / അതിനുള്ള സ്പേസും കംഫർട്ടും ഉണ്ട് എന്ന് ഉറച്ച ബോധ്യമുണ്ടെങ്കിൽ മാത്രമാണ് നിങ്ങളീ പറഞ്ഞ കൺസെന്റിന് റോളുള്ളു. അല്ലാത്ത പക്ഷം അത് മുതലെടുക്കൽ / ചൂഷണം ചെയ്യൽ / അതിക്രമം ആണ്/ അപമാനിക്കൽ ഒക്കെയാണ്.

NB : സെക്സിസം, പച്ചക് സ്ത്രീ വിരുദ്ധത, പരസ്യമായി ഒരു സ്ത്രീയെ ഹരാസ് ചെയ്യൽ, മി ടു’ മൂവ്മെന്റിനെ ഡിസ്റ്റോർട്ട് ചെയ്ത് പരിഹസിക്കൽ, തുടങ്ങിയ നിരത്തി പിടിച്ച ക്രൈമുകൾക്കിടയിലും നടന്നത് മൊത്തം മാധ്യമങ്ങളുടെ ടാർഗറ്റിംഗിന്റെയും പ്രകോപനത്തിന്റെയും മാത്രം ബാക്കിപത്രമാണെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിൽ ഞാനില്ല. അയാളുടെ ജാതിക്കും ക്ലാസ് സ്ട്രഗിളുകൾക്കും രാഷ്ട്രീയത്തിനും ഈ സംഭവവുമായി യാതൊരു ബന്ധവുമില്ല. അങ്ങനെ വിശ്വസിക്കുന്ന പുരുഷന്മാർ എന്റെ സൗഹ്യദ വലയത്തിൽ ഉണ്ടെങ്കിൽ മനസ്സിലാക്കുക,

നിങ്ങൾ ഇപ്പോഴും ലിംഗം കൊണ്ടാണ് ചിന്തിക്കുന്നത്. അകന്നു നിൽക്കുക. സ്ത്രീകളോട് സത്യമായും സഹതാപം മാത്രം.
– ദേവിക

shortlink

Related Articles

Post Your Comments


Back to top button