CinemaGeneralLatest NewsMollywoodNEWS

എന്തും വിളിച്ച് പറയാമെന്ന് കരുതുന്നവനെയൊക്കെ എന്ത് പേരിട്ട് വിളിക്കണം? വിനായകനെതിരെ എം എ നിഷാദ്

മീ ടൂവിനെക്കുറിച്ചുള്ള നടൻ വിനായകന്റെ മറുപടി ഏറെ ചർച്ചയായി മാറിയിരിക്കുകയാണ്. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്ന് തോന്നിയാൽ താൻ നേരിട്ട് ചോദിക്കുമെന്നും അതിനെയാണോ മീ ടൂവെന്ന് വിളിക്കുന്നതെന്നുമായിരുന്നു വിനായകന്റെ വിവാദ പ്രതികരണം. പുതിയ സിനിമയായ ഒരുത്തീയുടെ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു വിനായകൻ ഇത്തരത്തിൽ പ്രതികരിച്ചത്. വിനായകന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ സംവിധായകൻ എം എ നിഷാദ് രംഗത്ത്. അഭിനയിക്കാൻ അറിയാം എന്ന കാരണം കൊണ്ട്, എന്തും വിളിച്ച് പറയാമെന്ന് കരുതുന്നവനെയൊക്കെ എന്ത് പേരിട്ട് വിളിക്കണമെന്ന് സംവിധായകൻ എം എ നിഷാദ് ചോദിക്കുന്നു.

Also Read:അപ്പോള്‍ പ്രതികരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ല’: വ്യക്തമാക്കി നവ്യാ നായര്‍

സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ വിനായകനെതിരെ രം​ഗത്തെത്തി. വിനായകൻ മഹാ അപമാനമാണെന്നും മഹാ പരാജയമാണെന്നുമായിരുന്നു എഴുത്തുകാരി ശാരദക്കുട്ടി പ്രതികരിച്ചത്. അഹന്തയും അൽപത്തവും ഹുങ്കും എന്നു വേണ്ട, ഉള്ളിലെ സകല വൃത്തികേടുകളും വലിച്ചു പുറത്തെടുത്തു മെഴുകി അതിൽ കിടന്നുരുണ്ട് പിരണ്ട് നാറിക്കുഴഞ്ഞ വിനായകൻ മഹാ അപമാനമാണെന്നും മഹാ കഷ്ടം തന്നെയെന്നും ശാരദക്കുട്ടി പ്രതികരിച്ചു.

അതേസമയം, വിനായകന്റെ വിവാദ പ്രസ്താവന ഇങ്ങനെ, ‘‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ’.

shortlink

Related Articles

Post Your Comments


Back to top button