GeneralLatest NewsMollywoodNEWS

‘വിനായകന്റെ ഏറ് രഞ്ജിത്തിന്റെ ദേഹത്ത് കൊള്ളില്ല, അതിനീ ജന്മം മതിയാകില്ല’: മറുപടിയുമായി രഞ്ജിത്ത്

ഇവന്‍ ആരെ ഉദ്ദേശിച്ചാണ് എറിഞ്ഞതെന്ന് ആദ്യം മനസിലാക്കിയാല്‍ നന്നായിരുന്നു

തിരുവനന്തപുരം: 26-ആമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിന് അതിഥിയായി നടി ഭാവന എത്തിയത് ദേശീയ മാധ്യമങ്ങൾ പോലും വാർത്തയാക്കിയിരുന്നു. അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ ഉയർന്നതിനു പിന്നാലെ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് താൻ തന്നെയാണ് ഭാവനയെ ക്ഷണിച്ചത് വ്യക്തമാക്കുകയും ചെയ്തു.

ഈ വിഷയത്തെ സംബന്ധിച്ച്‌, നടന്‍ വിനായകന്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമത്തിൽ ഏറെ ശ്രദ്ധനേടിയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ, ദിലീപ് ജയിലിൽ കിടന്നപ്പോൾ രഞ്ജിത് കാണാൻ പോയിരുന്നു. ആ വാർത്തയുടെ ചിത്രമാണ് താരം പങ്കുവച്ചത്. മണിക്കൂറുകൾക്ക് പിന്നാലെ താരം പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. കൊള്ളേണ്ടവര്‍ക്ക് കൊണ്ടു എന്നായിരുന്നു പോസ്റ്റ് ഒഴിവാക്കിയതിന് കാരണമായി വിനായകൻ പറഞ്ഞത്. ഈ വിഷയത്തിൽ മറുപടി നല്‍കുകയാണ് രഞ്ജിത്ത്.

read also: എത്ര മാന്യമായ ഭാഷയില്‍ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയാണ്: വിനായകനെതിരെ ലക്ഷ്മിപ്രിയ

‘ഇവന്‍ ആരെ ഉദ്ദേശിച്ചാണ് എറിഞ്ഞതെന്ന് ആദ്യം മനസിലാക്കിയാല്‍ നന്നായിരുന്നു. ഇവന്‍ എന്നെ ഉദ്ദേശിച്ചാണെങ്കില്‍ വിനായകന്റെ ഏറ് രഞ്ജിത്തിന്റെ ദേഹത്ത് കൊള്ളില്ല. അതിന് വിനായകന്‍ കുറേയധികം ശ്രമിക്കേണ്ടി വരും. അതിനീ ജന്മം മതിയാകില്ലെന്നും’ രഞ്ജിത്ത് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button