GeneralLatest NewsNEWS

താന്‍ വാങ്ങിയ പലചരക്ക് സാധനങ്ങളുമായി ഊബര്‍ ഡ്രൈവര്‍ കടന്നു കളഞ്ഞു, സഹായമഭ്യർത്ഥിച്ച് സ്വര ഭാസ്‌കര്‍

അമേരിക്കയില്‍ അവധി ആഘോഷിക്കാന്‍ പോയ തനിക്ക് പറ്റിയ ഒരു അബദ്ധം പങ്കുവച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. താന്‍ വാങ്ങിയ പലചരക്ക് സാധനങ്ങളുമായി ഊബര്‍ ഡ്രൈവര്‍ കടന്നു കളഞ്ഞതായും, തന്റെ സാധനങ്ങള്‍ തിരിച്ചു കിട്ടാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടും നടി സോഷ്യല്‍ മീഡിയയിലൂടെ ഊബര്‍ അധികൃതരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ വച്ച് കാറില്‍ വച്ചിരുന്ന പലചരക്ക് സാധനങ്ങളുമായി ഡ്രൈവര്‍ പോയ്ക്കളഞ്ഞുവെന്ന് സ്വര ഭാസ്‌കര്‍ ട്വിറ്ററിലൂടെ ഊബര്‍ അധികൃതരെ അറിയിച്ചു. ഊബര്‍ ട്രിപില്‍ നേരത്തെ ചേര്‍ത്തിരുന്ന സ്റ്റോപില്‍ ഇറങ്ങിയപ്പോഴാണ് കാറും ഡ്രൈവറും ഷോപ്പിംഗ് ബാഗുമെല്ലാം പൊടുന്നനെ കാണാതായതെന്ന് നടി പറഞ്ഞു. ഊബറില്‍ ബുക്ക് ചെയ്യുന്ന റൂട്ടില്‍ ഉപയോക്താക്കള്‍ക്ക് കൂടുതലായി രണ്ട് സ്റ്റോപ്പുകള്‍ കൂടി ചേര്‍ക്കാന്‍ കഴിയും. പിന്നാലെ നടിക്ക് മറുപടിയുമായി രംഗത്തെത്തിയ ഊബര്‍ അധികൃതര്‍ സാധനങ്ങള്‍ കണ്ടെത്തുന്നതിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button