Latest NewsNEWSSocial Media

‘അമ്മയാകാന്‍ താല്‍പര്യമില്ലേ’, ‘എന്തെങ്കിലും കുഴപ്പമുണ്ടോ’ തുടങ്ങിയ ചോദ്യങ്ങള്‍ കേട്ട് മടുത്തതാണ്: ദേബിന ബോണർജി

​ഗര്‍ഭിണിയാണെന്ന് മനസിലാകും വരെ വലിയൊരു ട്രോമയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരുന്നത് എന്ന് ദേബിന ബോണർജി. ചോദ്യങ്ങള്‍ ഒരുപാട് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പലതവണ ശ്രമിച്ചിട്ടും ​​ഗര്‍ഭിണിയാകാതിരുന്നതിനാല്‍, ദേബിന വലിയ വിഷാദത്തിലേക്ക് നീങ്ങിയിരുന്നു. ഒരു കുഞ്ഞു ജനിച്ചു കാണാന്‍ തങ്ങള്‍ നടത്തിയ ചികിത്സകളെ കുറിച്ച്‌ ഒരു യുട്യൂബ് വീഡിയോയില്‍ ദേബിന വെളിപ്പെടുത്തിയിരുന്നു.

ദേബിനയുടെ വാക്കുകൾ:

വീര്‍ത്ത പാദങ്ങള്‍, നിരന്തരം ടോയ്‌ലറ്റിലേക്കുള്ള ഓട്ടം, തുടങ്ങി നിരവധി നിമിഷങ്ങള്‍. ഈ സമയങ്ങളാണ് ഞാന്‍ ഗര്‍ഭിണിയാണെന്ന് എന്നെ ഓര്‍മ്മിപ്പിക്കുന്നത്. ഇവയെല്ലാം സംഭവിക്കുമ്പോളാണ് ഞാന്‍ ​ഗര്‍ഭിണിയാണ് എന്നത് വീണ്ടും വീണ്ടും തിരിച്ചറിയുന്നത്. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം, വലിയൊരു ട്രോമ കടന്നുവന്ന ശേഷമാണ് ​ഗര്‍ഭിണിയായിരിക്കുന്നത്.

എനിക്ക് എന്ത് പ്രശ്‌നമാണുള്ളത് എന്ന് അറിയാന്‍ ഞാന്‍ ഡോക്ടര്‍മാരെയും സാധാരണ ഗൈനക്കോളജിസ്റ്റുകളെയും ഐവിഎഫ് വിദഗ്ധരെയും സന്ദര്‍ശിച്ചു. എനിക്ക് എന്‍ഡോമെട്രിയോസിസ് ഉണ്ടായിരുന്നു. അത് ചികിത്സിക്കാന്‍ സാധ്യമായ വഴികള്‍ ഞാന്‍ ചെയ്തു. ഞാന്‍ അക്യുപങ്ചര്‍ ചെയ്തു. ശരീരത്തില്‍ നിന്നുള്ള വിഷവസ്തുക്കള്‍ എല്ലാം അത് വഴി നീക്കാന്‍ സാധിച്ചു. നിങ്ങള്‍ കുഞ്ഞുണ്ടാകില്ലേ…?, കുഞ്ഞുങ്ങള്‍ വേണ്ട…, അമ്മയാകാന്‍ താല്‍പര്യമില്ലേ… എന്തെങ്കിലും കുഴപ്പമുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ കേട്ട് മടുത്തതാണ്. അവയെല്ലാം എന്നെ ഏറെ വിഷമിപ്പിക്കുകയും ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button