GeneralLatest NewsMollywoodNEWS

മഹാ നടന്‍ ആണെന്ന് കരുതി ഭരിക്കാന്‍ അറിയണമെന്നില്ല, സുരേഷ് ഗോപി വരണം: താര സംഘടനയെക്കുറിച്ചു കൊല്ലം തുളസി

അന്ന് ഒറ്റപ്പെടുത്താന്‍ മുന്നില്‍ നിന്നത് മണിയന്‍പിള്ള രാജുവായിരുന്നു

മലയാള സിനിമയിലെ താര സംഘടനയാണ് അമ്മ. ഈ സംഘടനയിലെ പ്രവർത്തനങ്ങളിലെ ചില അഭിപ്രായ വ്യത്യാസങ്ങൾ തുറന്നു പറഞ്ഞ് നടൻ കൊല്ലം തുളസി. അമ്മയിലെ ജനാധിപത്യമില്ലായ്മയെ ചൂണ്ടിക്കാണിച്ചതിന് തന്നെ ഒറ്റപ്പെടുത്തിയെന്നും മണിയന്‍പിള്ള രാജുവായിരുന്നു അതില്‍ പ്രധാന പങ്ക് വഹിച്ചതെന്നും കൊല്ലം തുളസി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മഹാ നടന്‍ ആയാല്‍ മാത്രം പോരെന്നും നല്ല ഭരണാധികാരിയകണമെന്നും മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കൊല്ലം തുളസി പറഞ്ഞു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ..

‘അമ്മയുടെ തുടക്കം മുതല്‍ ഞാനുണ്ട്. ഒരിക്കല്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെയുള്ള പാനല്‍ വന്നു. ഞാന്‍ അന്ന് ഒരു അഭിപ്രായം പറഞ്ഞു, ജനാധിപത്യ പ്രക്രിയയിലൂടെ വേണം തിരഞ്ഞെടുക്കേണ്ടത് എന്ന്. അന്ന് എന്നെ ഒറ്റപ്പെടുത്തി. അന്ന് ഒറ്റപ്പെടുത്താന്‍ മുന്നില്‍ നിന്നത് മണിയന്‍പിള്ള രാജുവായിരുന്നു. എന്നെ പല സിനിമകളില്‍ നിന്നും കട്ട് ചെയ്തു. ഇന്ന് ആ മണിയന്‍പിള്ള രാജു ജനാധിപത്യ പ്രക്രിയയിലൂടെ മത്സരിക്കുന്നതാണ് കണ്ടത്. ജനാധിപത്യം നല്ലതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കുമ്പോള്‍ അവര്‍ക്ക് നമ്മളോടൊരു ബാധ്യതയുണ്ട്. നമുക്ക് അവരിലൊരു അധികാരമുണ്ട്. നമുക്ക് അവരോട് ചെന്ന് പറയാം. ഇതുവരെ അതില്ലായിരുന്നു. തിരുവനന്തപുരത്തെ പ്രതിനിധാനം ചെയ്തു കൊണ്ട് സുധീര്‍ കരമനയുണ്ട്, മഞ്ജുവുണ്ട്. എനിക്കിപ്പോള്‍ അവരോട് ചെന്ന് പറയാം.’

read also: ഒരു സിനിമയില്‍ അഭിനയിച്ചാല്‍ ഇത്രയധികം ശ്രദ്ധ കിട്ടുമെന്ന് ഞാന്‍ കരുതുന്നില്ല: ബിഗ്‌ബോസിനെ കുറിച്ച് റിതു മന്ത്ര

‘ഭരിക്കാന്‍ അറിയുന്നവര്‍ ആകണമെന്നില്ലല്ലോ അവിടെയിരിക്കുന്ന എല്ലാവരും. മഹാനടന്‍ ആണെന്ന് കരുതി ഭരിക്കാന്‍ അറിയണമെന്നില്ല. ഒരു ഭരണാധികാരിയ്ക്ക് മികച്ച നടനുമാകില്ല. പ്രശസ്തിയ്ക്ക് വേണ്ടി മാത്രം വെറുതെ വച്ചിരിക്കുന്നവരും ഇതിലുണ്ട്. കഴിവുള്ള പിള്ളേര്‍ വരട്ടെ. അവരുടെ ചിന്തകളും ആലോചനകളും വരട്ടെ. ഒരു പടത്തില്‍ വന്നു അതിന് അവാര്‍ഡ് കിട്ടി എന്ന് പറഞ്ഞ് അയാളെ എടുക്കുന്ന നിലപാടാണ് ഇന്നുള്ളത്. അവാര്‍ഡ് കിട്ടാന്‍ യാതൊരു വിദ്യാഭ്യാസവും വേണമെന്നില്ല. അതിന് അഭിനയത്തിന്റെ മികവ് മതി. പക്ഷെ, ഈ സ്ഥാനത്ത് ഇരിക്കണമെങ്കില്‍ വിദ്യാഭ്യാസവും അറിവും വേണം. അതുള്ളവരുമുണ്ട് ഇല്ലാത്തവരുമുണ്ട്’.

‘മമ്മൂട്ടിയോ മോഹന്‍ലാലോ അല്ലാതെ വേറെ ആര്‍ക്കും ആ സ്ഥാനത്ത് ഇരിക്കാനാവുകയുമില്ല. ഒരു പ്രശ്‌നം വരുമ്പോള്‍ അവരുടെ വാക്കുകള്‍ക്ക് വിലയുണ്ട്. ഒരു നിര്‍മ്മാതാവ് പണം കൊടുത്തില്ലെങ്കില്‍ അവരോട് പറയാന്‍ മമ്മൂട്ടിയ്‌ക്കോ മോഹന്‍ലാലിനോ പറ്റുകയുള്ളൂ. ഇടവേള ബാബുവിന്റെ കഴിവല്ല അത്. ഇടവേള ജനറല്‍ സെക്രട്ടറിയാകുന്നത് ഇപ്പുറത്ത് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന രണ്ട് മതിലുകള്‍ അവിടെയുള്ളത് കൊണ്ടാണ്. ആ മതിലുകളുടെ മുന്നില്‍ നിന്നാണ് ഇടവേള ബാബു കളിക്കുന്നത്. ഇടവേള ബാബുവിനെ തട്ടിയിട്ടാല്‍ അവിടെ ഈ മതിലുകളുണ്ടെന്ന് അറിയാം. സുരേഷ് ഗോപി വരണം. അദ്ദേഹം എംപിയാണ്. സ്വന്തമായ പ്രിന്‍സിപ്പള്‍ ഉള്ള ആളാണ്. അതുപോലെ ആജ്ഞാ ശക്തിയുള്ളവര്‍ കമ്മിറ്റിയില്‍ വരണം’- കൊല്ലം തുളസി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button