Latest NewsNEWSSocial Media

‘എന്റെ നൂറ് ശതമാനത്തേക്കാള്‍ കൂടുതല്‍ നിങ്ങള്‍ക്ക് തരുമെന്ന് വാഗ്ദാനം ചെയ്യുന്നു’ : കുഞ്ചാക്കോ ബോബന്റെ കുറിപ്പ്

കുഞ്ചാക്കോ ബോബനെ കുടുംബ സദസ്സുകളുടെ പ്രിയങ്കരനാക്കി മാറ്റിയ ‘അനിയത്തി പ്രാവ്’ എന്ന ചിത്രം റിലീസായിട്ട് ഇരുപത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാവുന്നു.1997ൽ റിലീസായ അനിയത്തി പ്രാവ് ഫാസിലാണ് സംവിധാനം ചെയ്തത്. ചിത്രത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിന് ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ സെറ്റിൽ കേക്ക് മുറിച്ച് ഭാര്യ പ്രിയയ്ക്ക് നൽകി കുഞ്ചാക്കോ ബോബൻ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഗുരുനാഥനായ സംവിധായകൻ ഫാസിൽ തന്നെ ഫോൺ വിളിച്ച് സ്നേഹ സ്മരണ പുതുക്കിയതായി പറഞ്ഞ കുഞ്ചാക്കോ ബോബൻ, അനിയത്തി പ്രാവിന്റെ നിർമ്മാതാവായ സർഗ്ഗചിത്ര അപ്പച്ചനേയും ചിത്രത്തിലെ സാങ്കേതിക വിദഗ്ധരേയും സ്മരിച്ചു. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ ആദ്യ സിനിമാനുഭവം പങ്കുവെച്ചത്.

കുഞ്ചാക്കോയുടെ വാക്കുകൾ :

അനിയത്തിപ്രാവ്, സുധി എന്നിവര്‍ക്ക് ഇരുപത്തിയഞ്ച് വയസ് പൂര്‍ത്തിയാവുമ്പോള്‍ എന്റെ കണ്‍മുന്നിലൂടെ കടന്നു പോയതും എന്റെ ജീവിതത്തില്‍ സംഭവിച്ചതും എനിക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഇതെല്ലാം മാന്ത്രികവും യാഥര്‍ഥ്യത്തിനും മുകളിലായി തോന്നുന്നു. എന്റെ ഹൃദയമിടിപ്പ് കൂടുകയും വികാരഭരിതമാവുകയും ചെയ്യുകയാണ്. എല്ലാ അനുഗ്രഹങ്ങള്‍ക്കും സര്‍ശക്തനോട് നന്ദി പറയാന്‍ ഞാന്‍ ഈ നിമിഷം എടുക്കുകയാണ്. എന്നെ നയിച്ചതും ഉപദേശിച്ചതും എനിക്കൊരു പുതിയ ജന്മം തന്നതും പാച്ചിക്ക ആണ്. എന്റെ കുടുംബത്തിലെ ഒരാള്‍ തന്നെയാണ് അദ്ദേഹം.

നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍, ഔസേപ്പച്ചന്‍ ചേട്ടനും രമേശന്‍ നായരും എക്കാലവും നിലനില്‍ക്കുന്ന ഗാനങ്ങള്‍ക്കും സംഗീതത്തിനും നന്ദി. ക്യാമറ ചെയ്ത ആനന്ദക്കുട്ടന്‍ ചേട്ടന്‍, കൊറിയോഗ്രാഫി കുമാര്‍ – ശാന്തി മാസ്റ്റര്‍, മേക്കപ്പ് പി എന്‍ മണി ചേട്ടന്‍, കലാ സംവിധായകന്‍ മണി സുചിത്ര, കോസ്റ്യൂമർ വേലായുധന്‍ കീഴില്ലം ചേട്ടന്‍, മധു മുട്ടം, ബാബു ഷാഹിര്‍, കബീരിക്ക, ക്യാമറയ്ക്ക് പിന്നിലെ മുഴുവന്‍ സാങ്കേതിക, നിര്‍മ്മാണ സംഘവും. കൃഷ്ണചന്ദ്രന്‍ ചേട്ടന്റെ മധുരമായ ശബ്ദം എനിക്ക് തന്നതിനും വികാരങ്ങളും അനുഭൂതിയും നല്‍കിയതിനും നന്ദി.

ശാലിനി, സുധീഷ്, ഹരിശ്രീ അശോകന്‍ എന്നിവരോട് സ്‌നേഹവും ആലിംഗനവും.. എന്റെ എക്കാലത്തെയും സുഹൃത്തുക്കളുടെ കൂടെ അനിയത്തിപ്രാവ് ഷൂട്ടിംഗ് ദിവസങ്ങള്‍ മുഴുവന്‍ വലിയൊരു അവധിക്കാലം പോലെയാണ് ആഘോഷിച്ചത്. തിലകന്‍ ചേട്ടന്‍, വിദ്യമ്മ, കെപിഎസി ലളിത ചേച്ചി, ഹനീഫിക്ക, ശങ്കരാടി ചേട്ടന്‍, അബിക്ക തുടങ്ങിയ പകരം വെക്കാനില്ലാത്തതും സമാനതകളില്ലാത്തതുമായ പ്രതിഭകള്‍ക്കൊപ്പമുള്ള അഭിനയം ഞാന്‍ അനുഗ്രഹീതമായി കരുതുന്നു. ജനാർദ്ദനൻ ചേട്ടന്‍, ഇന്നസെന്റ് ചേട്ടന്‍, ഷാജിന്‍ തുടങ്ങി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഒരു പുതുമുഖത്തിന് നല്‍കിയ പിന്തുണയ്ക്ക് നന്ദി.

എന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും അമ്മയ്ക്കും സഹോദരിമാര്‍ക്കും നന്ദി. എന്റെ അപ്പന്റെയും അമ്മച്ചിയുടെയും (മുത്തശ്ശി) ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഈ യാത്രയെന്ന് എനിക്കറിയാം. യഥാര്‍ഥ കുഞ്ചാക്കോ ആയ എന്റെ മുത്തച്ഛന്‍ അദ്ദേഹത്തിന്റെ കൊച്ചുമകനായ എന്നെ ഓര്‍ത്ത് അഭിമാനിക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏറ്റവും അവസാനമായി എന്നെയും സിനിമയെയും ഹൃദയത്തിലേക്കും ജീവിതത്തിലേക്കും കൈപിടിച്ചുയര്‍ത്തിയ പ്രേക്ഷക തലമുറയ്ക്കും നന്ദി. ഇപ്പോഴും ഒരു കലര്‍പ്പും തടസ്സവുമില്ലാതെ ആ സ്‌നേഹം ഒഴുകുകയാണ്.

ഈ നിരുപാധികമായ സ്‌നേഹവും പിന്തുണയും പ്രാര്‍ത്ഥനകളും ഊഷ്മളതയും സ്വീകാര്യതയും ലഭിക്കുന്നതില്‍ ഞാന്‍ കീഴ്‌പ്പെടുകയാണ്. അവിസ്മരണീയമായ നിരവധി സിനിമകളും കഥാപാത്രങ്ങളും നല്‍കി നിങ്ങളെ എല്ലാവരെയും രസിപ്പിക്കാനും അതില്‍ എന്റെ നൂറ് ശതമാനത്തേക്കാള്‍ കൂടുതല്‍ നിങ്ങള്‍ക്ക് തരുമെന്ന് ഇതിലൂടെ വാഗ്ദാനം ചെയ്യുകയാണ്. മാത്രമല്ല ‘ഓ പ്രിയേ..’ എന്ന എന്ന പാട്ടും പേരും എല്ലായിപ്പോഴും എന്റെ യാത്രയിലും ജീവിതത്തിലും എന്നോടൊപ്പം ഉണ്ടായിരുന്നു. അതിനെ സിനിമ എന്ന് വിളിക്കാം.

 

shortlink

Related Articles

Post Your Comments


Back to top button