GeneralLatest NewsNEWS

‘ആര്‍ ആര്‍ ആര്‍’ അതൊരു ഇതിഹാസമാണ്, ആശംസകൾ നേർന്ന് അല്ലു അര്‍ജുനും മഹേഷ് ബാബുവും

ഇന്ത്യന്‍ സിനിമ ചരിത്രത്തിൽ കളക്ഷന്റെ കാര്യത്തില്‍ പുതിയ റെക്കോഡുള്‍ സൃഷ്ടിക്കുകയാണ് ആര്‍ ആര്‍ ആര്‍. ആദ്യദിനം തന്നെ 200 കോടിയിലധികമാണ് ചിത്രം ലോകമെമ്പാടുനിന്നും കളക്ട് ചെയ്തത്. കൂടാതെ യു എസ്, യു കെ, ഓസ്‌ട്രേലിയ, കാനഡ, ഗള്‍ഫ് മേഖലകളിലെല്ലാം മികച്ച ബുക്കിംഗ് ആണ് ആര്‍ ആര്‍ ആറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യദിനത്തിലെ വിദേശ കളക്ഷന്‍ മാത്രം 70 കോടിയോളം വരും. ഇതെല്ലാം ചേര്‍ത്ത് ചിത്രം നേടിയ ആദ്യദിന ആഗോള ഗ്രോസ് 250 കോടിക്ക് അടുത്ത് വരും. എന്നാൽ, ഔദ്യോഗിക കണക്കുകൾ ഇതുവരെ പുറത്ത് വന്നിട്ടില്ല.

ഇപ്പോൾ ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍ താരങ്ങളായ അല്ലു അര്‍ജുനും മഹേഷ് ബാബുവും.

‘ആര്‍ ആര്‍ ആര്‍ ടീമിന് ആശംസകള്‍. ഗംഭീര സിനിമ. ഞങ്ങളുടെ അഭിമാനമായ എസ് എസ് രാജമൗലിയുടെ വിഷനോട് ആദരവ് തോന്നുന്നു. എന്റെ സഹോദരന്‍ രാംചരണിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് അഭിമാനമുണ്ടാക്കുന്നതാണ്. പവര്‍ഹൗസായ എന്റെ ബാവക്കും(ജൂനിയര്‍ എന്‍.ടി.ആര്‍) സ്‌നേഹം അറിയിക്കുന്നു,’ എന്നാണ് അല്ലു അര്‍ജുന്‍ ട്വീറ്റ് ചെയ്തത്.

‘പല തരത്തിലുള്ള സിനിമകളുണ്ട്. പിന്നെ എസ്.എസ്. രാജമൗലി സിനിമകളും. ആര്‍.ആര്‍.ആര്‍ അതൊരു ഇതിഹാസമാണ്. ഗംഭീരമായ ദൃശ്യങ്ങളും സംഗീതവും വികാരങ്ങളുമെല്ലാം അവിശ്വസനീയവും അതിശയിപ്പിക്കുന്നതുമാണ്,’ മഹേഷ് ബാബു ട്വീറ്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments


Back to top button