CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

സ്വന്തം സി​നി​മ കാ​ണാ​ന്‍ ക്യൂ ​നി​ന്ന് ടി​ക്ക​റ്റ് എ​ടു​ത്ത് ഗാ​യ​ത്രി: ‘എസ്‌കേപ്പ്’ സൂ​പ്പ​ർ പടമെന്ന് താ​രം

കൊച്ചി: ജമ്നാപ്യാരി എന്ന ആദ്യചിത്രത്തിലൂടെ തന്നെ മ​ല​യാ​ളി​ക​ള്‍​ക്ക് പ്രിയങ്കരിയായ താ​ര​മാ​ണ് ഗാ​യ​ത്രി സു​രേ​ഷ്. മ​ല​യാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും നിറഞ്ഞു നിൽക്കുന്ന താരം സോഷ്യൽ മീഡിയയിലും സജീവമാണ്. സി​നി​മ​ക​ളേ​ക്കാ​ളു​പ​രി ഗായത്രിയുടെ പ്ര​സ്താ​വ​ന​ക​ളാ​ണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ക​ഴി​ഞ്ഞ ​ദി​വ​സ​മാ​ണ് ഗാ​യ​ത്രി​യു​ടെ പു​തി​യ ചി​ത്ര​മാ​യ ‘എ​സ്‌​കേ​പ്പ്’ തീ​യേ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​ത്. പാ​ന്‍ ഇ​ന്ത്യ​ന്‍ ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​മാ​യ ആ​ര്‍​ആ​ര്‍​ആ​ര്‍​നൊ​പ്പ​മാ​ണ് ചി​ത്രം തീയേ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. ആ​ദ്യ​ദിവ​സം ത​ന്നെ പ്രേ​ക്ഷ​ക​ര്‍​ക്കൊ​പ്പം ചി​ത്രം കാണുന്നതിനായി ഗാ​യ​ത്രി സു​രേ​ഷ് തീ​യേ​റ്റ​റി​ല്‍ എ​ത്തി​യി​രു​ന്നു.

എല്ലാവരുടെയും ഉള്ളില്‍ തട്ടുന്ന കഥാപാത്രമായി ഇന്ദ്രന്‍സിന് മാറാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ സിദ്ധി കൊണ്ടാണ്: സിബി മലയിൽ

കൊ​ച്ചി​യി​ലെ ​തീയേ​റ്റ​റി​ലെ​ത്തി​യ ഗാ​യ​ത്രി കൗ​ണ്ട​റി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തും, വാ​ദ്യ​മേ​ള​ങ്ങ​ള്‍​ക്കൊ​പ്പം താ​ളം പി​ടി​ച്ചു നി​ല്‍​ക്കു​ന്ന കാ​ഴ്ച​ക​ളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നവാ​ഗ​ത​നാ​യ സ​ര്‍​ഷി​ക്ക് റോ​ഷ​നാണ് സൈ​ക്കോ ത്രി​ല്ല​ര്‍ ചി​ത്രമായ ‘എ​സ്‌​കേ​പ്പ്’ സം​വി​ധാ​നം ചെയ്തിട്ടുള്ളത്. ചിത്രം ക​ണ്ട​ശേ​ഷം ‘സൂ​പ്പ​ര്‍’ എ​ന്നാ​ണ് ഗാ​യ​ത്രി അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ചി​ത്ര​ത്തി​ല്‍ ഗാ​യ​ത്രി സു​രേ​ഷും ശ്രീ​വി​ദ്യ മു​ല്ല​ചേ​രി​യും ആ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന​ത്. എ​സ്ആ​ര്‍​ ബി​ഗ്‌​ സ്‌​ക്രീ​ന്‍ എ​ന്റ​ര്‍​ടൈ​ന്‍​മെ​ന്റ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തിന്റെ തി​ര​ക്ക​ഥ സ​ര്‍​ഷി​ക്ക് റോ​ഷ​നാ​ണ് നിർവ്വഹിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button