GeneralLatest NewsNEWS

100 കോടി ക്ലബ്ബില്‍ ഭീഷ്മ പര്‍വ്വം: കൊവിഡിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം

കൊവിഡിന് ശേഷം 100 കോടി ക്ലബ്ബില്‍ കയറിയെന്ന നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രമായി ഭീഷ്മ പര്‍വ്വം. മമ്മൂട്ടി അമല്‍ നീരദ് കൂട്ടുകെട്ടിലെത്തിയ ഭീഷ്മ പര്‍വ്വം തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നും മറ്റ് റൈറ്റുകളില്‍ നിന്നും ലോകമെമ്പാടു നിന്നും ആകെ 115 കോടിയാണ് നേടിയിരിക്കുന്നത്. സിനിമ അനലിസ്റ്റായ ശ്രീധറാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

മാര്‍ച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ ഭീഷ്മ പര്‍വ്വം കേരളത്തിന് പുറത്തേക്കും വലിയ തരംഗമാണ് സൃഷ്ടിച്ചത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും, ട്രെയ്‌ലറും, പാട്ടുകളുമെല്ലാം ട്രെന്‍ഡിംഗിലുണ്ടായിരുന്നു. ഭീഷ്മ പര്‍വ്വത്തിന്റെ ഫോട്ടോ ട്രെന്‍ഡ് ഇനിയും അവസാനിച്ചിട്ടില്ല. ഏപ്രില്‍ ഒന്നിന് ചിത്രം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെ ഒ.ടി.ടിയിലും റിലീസ് ചെയ്യും.

അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിൽ ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button