GeneralLatest NewsMollywoodNEWS

താരങ്ങൾ ഒടിടിയിലാണ് ചിത്രങ്ങൾ റിലീസ് ചെയ്യുന്നതെങ്കിൽ താരപരിവേഷം വൈകാതെ ഇല്ലാതാകും: ഫിയോക്

മിന്നൽ മുരളി തിയറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിൽ നാരദന് ഈ ദുരനുഭവം ഉണ്ടാകില്ലായിരുന്നു

ടോവിനോ തോമസ് പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് മിന്നൽ മുരളി. എന്നാൽ, ഈ സിനിമ ഒടിടിയിൽ റിലീസ് ചെയ്തത് നടൻ ടൊവിനോ തോമസിന് ഗുണം ചെയ്തില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. ചിത്രങ്ങൾ ഒടിടി റിലീസ് ചെയ്യുന്നതി​നെതിരേ കടുത്ത വിമർശനമുന്നയിച്ചിരിക്കുകയാണ് ഫിയോക് പ്രസിഡന്റ് വിജയകുമാർ. താരങ്ങൾ ഒടിടിയിലാണ് തങ്ങളുടെ ചിത്രങ്ങൾ റിലീസ് ചെയ്യുന്നതെങ്കിൽ അവരുടെ താരപരിവേഷം അധികം വൈകാതെ ഇല്ലാതാകുമെന്ന് വിജയകുമാർ പറഞ്ഞു.

സൂര്യയെയും ടൊവിനോ തോമസിനെയും ഉദാഹരണമായി ചൂണ്ടിക്കാണിച്ചായിരുന്നു അ‌ദ്ദേഹത്തിന്റെ ആരോപണം. സൂര്യയുടെ ജയ് ഭീമും ടൊവിനോയുടെ മിന്നൽ മുരളിയും മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രങ്ങളാണ്. എന്നാൽ, ഈ രണ്ടു ചിത്രങ്ങളും ഒടിടിയിലാണ് പുറത്തിറങ്ങിയത്. സൂര്യയുടെ ഏറ്റവും നല്ല പടം വന്നിട്ട് പോലും തിയേറ്ററിലേക്ക് ജനം വന്നില്ല. ടൊവിനോ തോമസ് അയാളുടെ കരിയറിൽ ഏറ്റവും കൂടുതൽ ഹാർഡ് വർക്ക് ചെയ്ത പടമാണ് മിന്നൽ മുരളി. ആ പടം കൊണ്ട് ആ നടന് എന്തെങ്കിലും നേട്ടമുണ്ടായെന്ന് നിങ്ങൾക്ക് തോന്നുണ്ടോ? എന്നും അ‌ദ്ദേഹം ചോദിച്ചു. മിന്നൽ മുരളി ഒടിടിയിൽ റിലീസ് ചെയ്തതു കൊണ്ടാണ് നാരദൻ എന്ന അടുത്ത ചിത്രത്തിന് തിയേറ്ററിൽ ആളു കേറാതെ പോയതെന്നും വിജയകുമാർ പറഞ്ഞു.

read also: അസുഖ ബാധിതയായ സ്ത്രീയെ കളിയാക്കിയവന്‍ ഒരു മാപ്പും ഒരു കോപ്പും ലോകത്തോട് പറഞ്ഞിട്ടില്ല: ഹരീഷ് പേരടി

‘ഏതൊരു നടന്റെ സിനിമയും തുടർച്ചയായി ഒടിടിയിൽ റിലീസ് ചെയ്താൽ അവർ പ്രേക്ഷകരുടെ ഹൃദയത്തിൽ നിന്നും നീക്കം ചെയ്യപ്പെടുമെന്ന് താരങ്ങൾ മനസ്സിലാക്കണം. ഓരോരുത്തരും ഇപ്പോൾ അത് മനസിലാക്കി വരുന്നുണ്ട്’- വിജയകുമാർ പറഞ്ഞു. നാരദൻ നല്ലൊരു സിനിമയായിരുന്നു. മിന്നൽ മുരളി തിയറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിൽ നാരദന് ഈ ദുരനുഭവം ഉണ്ടാകില്ലായിരുന്നുവെന്നും വിജയകുമാർ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button