CinemaGeneralMollywoodNEWS

പ്രാദേശിക ഭാഷകളിൽ അഭിനയിക്കാനോ? ഞാനോ? ഇല്ലെന്ന് താരം: ജോണ്‍ എബ്രഹാമിനെതിരെ മലയാളികൾ ഉൾപ്പെടെയുള്ള ആരാധകർ

തെലുങ്ക്, കന്നഡ ചിത്രങ്ങളുടെ ഭാഗമാകാൻ ബോളിവുഡ് താരങ്ങൾ ഇപ്പോൾ റെഡിയാണ്. സൗത്ത് ഇന്ത്യൻ സിനിമകളുടെ സ്വീകാര്യതയാണ് സൂപ്പർ താരങ്ങളെ പോലും ഇത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിക്കുന്നത്. സല്‍മാന്‍ ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയവരെല്ലാം തെലുങ്ക്, കന്നട ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, ജോണ്‍ ഏബ്രഹാമും ഉടൻ തന്നെ ഒരു തെലുങ്ക് സിനിമയുമായി കൈകോർക്കുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇത്തരം അഭ്യൂഹങ്ങളിൽ പ്രതികരിക്കുകയാണ് നടൻ.

Also Read:അമ്മായിയമ്മ പോര്, കുഞ്ഞിനു വിഷം കൊടുക്കല്‍, മണ്ടത്തരങ്ങള്‍ സഹിക്കാന്‍ വയ്യാതെ അഭിനയം നിര്‍ത്തി മടങ്ങി: പ്രവീണ

താന്‍ പ്രാദേശിക ഭാഷാചിത്രത്തില്‍ അഭിനയിക്കില്ലെന്ന് താരം വ്യക്തമാക്കി. തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു നടൻ. ‘ഞാന്‍ ഹിന്ദി നടനാണ്. മറ്റുള്ള ഭാഷകളില്‍ സാന്നിധ്യമുറപ്പിക്കാന്‍ സഹതാരമായി വേഷമിടാന്‍ എനിക്ക് താല്‍പര്യമില്ല. അന്യഭാഷ ചിത്രങ്ങളുടെ ഭാഗമാകാന്‍ മറ്റുള്ള നടന്‍മാര്‍ ചെയ്യുന്നത് പോലെ തെലുങ്കിലോ പ്രാദേശിക ഭാഷകളിലോ എനിക്ക് അഭിനയിക്കാന്‍ തീരെ താല്പര്യമില്ല. ഞാനത് ചെയ്യില്ല’, ജോണ്‍ എബ്രഹാം പറഞ്ഞു.

ജോണ്‍ എബ്രഹാമിന്റെ ഈ പരാമർശം മലയാളികൾ അടക്കമുള്ള ആരാധകർക്ക് പിടിച്ചിട്ടില്ല. പ്രാദേശിക ഭാഷകളെ അത്ര വില കുറച്ച് കാണുന്ന താരത്തിന്റെ അഭിപ്രായത്തിനെതിരെ നിരവധി പേർ രംഗത്തെത്തി. അതേസമയം, നിര്‍മ്മാണത്തിലൂടെ ജോണ്‍ എബ്രഹാം മലയാള സിനിമയില്‍ ചുവടുവെച്ചു. ‘മൈക്ക്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനശ്വര രാജനും പുതുമുഖം രഞ്ജിത്ത് സജീവുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button