CinemaGeneralLatest NewsMollywoodNEWS

മണിയുടെ പോസ്റ്റ്‌മോർട്ടം നടത്താൻ സഹായിച്ചത് രമ ചേച്ചി, കിടപ്പിലായിരുന്നു: ജഗദീഷിന്റെ ഭാര്യയെ കുറിച്ച് ഇടവേള ബാബു

തിരുവനന്തപുരം: പ്രശസ്ത നടൻ ജഗദീഷിന്റെ ഭാര്യ ഡോ. രമ തനിക്കേറെ പ്രിയപ്പെട്ട ആളായിരുന്നുവെന്ന് നടൻ ഇടവേള ബാബു. തനിക്കും സഹപ്രവർത്തകർക്കും എന്ത് അത്യാവശ്യം വന്നാലും ഓടിച്ചെല്ലാനുള്ള അത്താണിയാണ് നഷ്ടപ്പെട്ടതെന്ന് ഇടവേള ബാബു വിഷമത്തോടെ പറയുന്നു. രമയുടെ വേർപാടിൽ പ്രതികരിക്കുകയായിരുന്നു താരം. തന്റെ അമ്മാവന്റെ വിദ്യാർത്ഥിയായിരുന്ന രമ ചേച്ചി, അദ്ദേഹത്തോടുള്ള സ്നേഹവും ബഹുമാനവും തനിക്കും തന്നിരുവെന്ന് ഇടവേള ബാബു മനോരമ ഓൺലൈനിനോട് പറഞ്ഞു.

‘ഡോ. രമ ഫൊറൻസിക് ഡിപ്പാർട്മെന്റിൽ ഉന്നതസ്ഥാനത്ത് പ്രവർത്തിച്ച ഒരു ഡോക്ടർ ആണ്. ജഗദീഷേട്ടന്റെ ഭാര്യ എന്നതിലുപരി ഞാൻ രമ ചേച്ചി എന്ന് വിളിക്കുന്ന ഡോ.രമയുമായി എനിക്ക് വ്യക്തിപരമായ അടുപ്പമുണ്ട്. എന്റെ അമ്മാവൻ ഫൊറൻസിക് ഡോക്ടർ ആയിരുന്നു. അമ്മാവന്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥിനി ആയിരുന്നു രമ ചേച്ചി. ഞാൻ എന്ത് അത്യാവശ്യം വന്നാലും ചേച്ചിയെ വിളിക്കും. ചേച്ചിയുടെ അധ്യാപകന്റെ മരുമകൻ എന്ന നിലയിൽ എന്നോട് വളരെ അടുപ്പമുണ്ടായിരുന്നു. വളരെ പ്രഗത്ഭയായ ഡോക്ടറും വളരെ നല്ല വ്യക്തിത്വത്തിന് ഉടമയുമായിരുന്നു ചേച്ചി.

Also Read:‘ഞാന്‍ ഉറക്കം ഉണര്‍ന്നതും അയാള്‍ പെട്ടന്ന് കൈ മാറ്റി’: ബസിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് നടി അനഘ

ഞങ്ങൾ സഹപ്രവർത്തകർക്ക് എന്ത് അത്യാവശ്യം വന്നാലും ചേച്ചി സഹായിക്കാറുണ്ടായിരുന്നു. കലാഭവൻ മണി അന്തരിച്ചപ്പോൾ ആലപ്പുഴയോ തൃശൂരോ മെഡിക്കൽ കോളജിൽ വച്ച് പോസ്റ്റ്മോർട്ടം നടത്തണം എന്ന അവസ്ഥ വന്നപ്പോൾ ഞാൻ രമചേച്ചിയെ വിളിച്ചു. ചേച്ചിയാണ് തൃശൂരിൽവച്ച് പോസ്റ്റ്മോർട്ടം ചെയ്യാൻ സഹായം ചെയ്തു തന്നത്. ആറ് വർഷമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതയായിരുന്നു. ഒന്നരവർഷത്തോളമായി ചേച്ചി കിടപ്പിലായിരുന്നു. നല്ല ഉറച്ച മനസ്സിനുടമയായ ചേച്ചി മനക്കരുത്തുകൊണ്ടാണ് ഇത്രയും നാൾ പിടിച്ചു നിന്നത്. ജഗദീഷേട്ടനുകൂടി ധൈര്യം കൊടുത്തിരുന്നത് ചേച്ചിയാണ്. ചേച്ചിയുടെ വേർപാടിൽ ഞങ്ങൾക്കെല്ലാം അതികഠിനമായ ദുഃഖമുണ്ട്. ചേച്ചിയുടെ വേർപാട് താങ്ങാനുള്ള ശക്തി ജഗദീഷേട്ടനും മക്കൾക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു’, ഇടവേള ബാബു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button