GeneralLatest NewsMollywoodNEWS

കേരളത്തിൽ ‘ബീയർക്ഷാമം’ പരിഹരിക്കുവാൻ അടിയന്തിര നടപടി: മദ്യം കഴിക്കുന്ന മച്ചാന്മാർക്ക് സന്തോഷ വാർത്തയുമായി പണ്ഡിറ്റ്

സംസ്ഥാനത്തു ബീയറിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടുന്നു എന്ന് കഴിഞ്ഞ ദിവസം മദ്യം കഴിച്ച ചിലർ പരാതിപ്പെട്ടിരുന്നു

മദ്യം കഴിക്കുന്ന മച്ചാന്മാർക്കു സന്തോഷ വാർത്ത പങ്കുവച്ചു നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. കേരളത്തിൽ ബ്രൂവറി ലൈസൻസ് കൂടുതൽ അനുവദിക്കുന്നതിനെക്കുറിച്ചാണ് പണ്ഡിറ്റിന്റെ പോസ്റ്റ്.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് ഇങ്ങനെ…

മദ്യം കഴിക്കുന്ന മച്ചാന്മാർക്കു സന്തോഷ വാർത്ത .
കേരളത്തിൽ ‘ബീയർക്ഷാമം’ പരിഹരിക്കുവാൻ അടിയന്തിര നടപടി .
സംസ്ഥാനത്തു ബീയറിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടുന്നു എന്ന് കഴിഞ്ഞ ദിവസം മദ്യം കഴിച്ച ചിലർ പരാതി പെട്ടിരുന്നു . അത് പരിഹരിക്കാനാണു കൂടുതൽ ആയി കേരളത്തിൽ ബ്രൂവറി ലൈസൻസ് അനുവദിക്കുന്നത്.

read also: താരങ്ങൾ ഒടിടിയിലാണ് ചിത്രങ്ങൾ റിലീസ് ചെയ്യുന്നതെങ്കിൽ താരപരിവേഷം വൈകാതെ ഇല്ലാതാകും: ഫിയോക്

കള്ളു ചെത്ത് വ്യവസായ വികസന ബോര്‍ഡ് അടുത്തവര്‍ഷം പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കും. മദ്യ ഉൽപാദനവുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായങ്ങള്‍ കേരളം മുഴുവൻ കെഎസ്ബിസി ഉടനെ ആരംഭിക്കുമെന്നും മദ്യനയത്തിൽ പറയുന്നു.

കോവിഡ് കാലത്ത് ബുദ്ധിമുട്ടിയ ബാർ, ബീയർ–വൈൻ പാർലർ, അബ്കാരി കുടിശ്ശിക പിരിച്ചെടുക്കുന്നതിനു പൂര്‍ണമായി പലിശ ഇളവ് നല്‍കിയും, മുതല്‍തുകയില്‍ വൻ ആനുകൂല്യങ്ങള്‍ നല്‍കിയും ആംനസ്റ്റി സ്‌കീം (ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി) നടപ്പിലാക്കും. ഗ്ലാസ് ബോട്ടിലും , ക്യാനുകളിലും വിൽക്കുന്ന മദ്യത്തിൻെറ ബ്രാൻഡ് registration fee വർധിപ്പിക്കില്ല.

shortlink

Related Articles

Post Your Comments


Back to top button