BollywoodFilm ArticlesGeneralLatest NewsNEWS

മിനി സ്കേർട്ടും കയ്യിൽ സിഗരറ്റുമായി നടന്ന താര സുന്ദരി, സ്കീസോഫ്രീനിയ രോഗത്തിന് അടിമ: പർവീൺ ബാബിയുടെ ജീവിതം

ആരോ തന്നെ കൊല്ലാൻ ആഗ്രഹിക്കുന്നുവെന്ന സംശയത്തിലായിരുന്നു പർവീണിന്റെ പിന്നീടുള്ള ജീവിതം

ബോളിവുഡിലെ ധൈര്യശാലിയായ സുന്ദരിയെന്ന വിളിപ്പേരുള്ള, നായിക പർവീൺ ബാബിയുടെ 68-ാം ജന്മദിനമാണ് ഇന്ന്. 1954 ഏപ്രിൽ 4 ന് ജുനാഗഡിലാണ് പർവീൺ ജനിച്ചത്. ഒരു മുസ്ലീം കുടുംബത്തിൽ ജനിച്ച പർവീണിനെ അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ വച്ച് നിർമ്മാതാവ് ബി ആർ ഇഷാര കണ്ടതാണ് സിനിമാ മേഖലയിലേക്കുള്ള വഴി തുറന്നത്.

കോളേജിൽ മിനി സ്കേർട്ടും കയ്യിൽ സിഗരറ്റുമായി നടന്ന പർവീണിന് ഒരു ചരിത്ര സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു.1973-ൽ പർവീൺ ബാബിയുടെ ആദ്യ സിനിമ പുറത്തു വന്നെങ്കിലും ആ ചലച്ചിത്രം വലിയ വിജയം നേടിയില്ല. പക്ഷേ, സിനിമയിലെ ബോൾഡ് സ്റ്റൈൽ ശ്രദ്ധിക്കപ്പെടുകയും നിരവധി അവസരങ്ങൾ താരത്തിന് ലഭിക്കുകയും ചെയ്തു.

read also: ‘ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലും മനസ്സില്‍ ഒരു സുപ്രധാന ഭൂമികയുണ്ടായിരുന്നു തങ്കരാജേട്ടന്റെ നെടുമ്പള്ളി കൃഷ്ണന്’

സിനിമയിലേക്ക് ചുവടുവെച്ചപ്പോൾ തന്നെ, ആ കാലഘട്ടത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരം പർവീൺ ബാബിക്ക് ലഭിച്ചു. അമിതാഭ് ബച്ചൻ, ധർമേന്ദ്ര, വിനോദ് ഖന്ന, ഋഷി കപൂർ, ഫിറോസ് ഖാൻ, ജീതേന്ദ്ര, ശത്രുഘ്നൻ സിൻഹ, ശശി കപൂർ, രാജേഷ് ഖന്ന, സഞ്ജീവ് കുമാർ എന്നിവർക്കൊപ്പം അഭിനയിച്ച താരത്തിന്റെ ജീവിതത്തിൽ മൂന്നു പുരുഷന്മാർ കടന്നു വന്നത് ഗോസിപ് കോളങ്ങളിൽ ചൂടൻ ചർച്ചയായിരുന്നു.

പർവീൺ ബാബി ആദ്യം ഡാനിയുമായി പ്രണയത്തിലായെങ്കിലും അവരുടെ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. ഡാനിക്ക് ശേഷം പർവീൺ ബാബിയുടെ ജീവിതത്തിലേക്ക് കടന്നുവന്നത് കബീർ ബേദിയായിരുന്നു. ലിവ് ഇൻ ടുഗെദർ രീതിയിൽ ഇരുവരും ജീവിതം ആരംഭിക്കുകയും ചെയ്തു. എന്നാൽ, ആ ബന്ധവും പാതിയിൽ അവസാനിച്ചു. പിന്നീട്, താരത്തിന്റെ ജീവിതത്തിലേയ്ക്ക് കടന്നുവന്നത് മഹേഷ് ഭട്ട് ആയിരുന്നു. ഏകദേശം 3 വർഷത്തോളം ഈ ബന്ധം നീണ്ടുനിന്നുവെങ്കിലും ഇരുവരും വേർപിരിഞ്ഞു.

ആരോ തന്നെ കൊല്ലാൻ ആഗ്രഹിക്കുന്നുവെന്ന സംശയത്തിലായിരുന്നു പർവീണിന്റെ പിന്നീടുള്ള ജീവിതം. സ്കീസോഫ്രീനിയ രോഗത്തിനടിമയായ ഈ താരസൗന്ദരി 2005ൽ ലോകത്തോട് വിട പറഞ്ഞുവെങ്കിലും ബോളിവുഡിൽ ബോൾഡ് കഥാപാത്രങ്ങൾക്ക് തുടക്കം കുറിച്ച താരമെന്ന നിലയിൽ ഇന്നും സിനിമാ പ്രേമികളുടെ മനസ്സിൽ പർവീൺ ജീവിച്ചിരിക്കുന്നു.
.

shortlink

Post Your Comments


Back to top button