GeneralLatest NewsNEWSTollywood

ചെരുപ്പിടാതെ, കറുത്ത വസ്ത്രമണിഞ്ഞ് രാം ചരണ്‍: ശബരിമല ദര്‍ശനത്തിന് വ്രതം നോറ്റ് താരം

41 ദിവസം വ്രതം അനുഷ്ഠിച്ചാണ് രാം ചരൺ ശബരിമലയിലേക്ക് പോകുന്നത്.

ആർആർആർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയത്തെ തുടർന്ന് ശബരിമല ദർശനത്തിനു ഒരുങ്ങുകയാണ് രാം ചരണ്‍. നഗ്നപാദനായി കറുത്ത വസ്ത്രമണിഞ്ഞ് നിൽക്കുന്ന താരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ചിത്രത്തിൽ രാമനായിട്ടാണ് രാം ചരൺ എത്തിയിരുന്നത്.

മുംബൈയില്‍ ബാന്ദ്രയിലുള്ള തിയറ്ററിൽ ആരാധകരെ കാണാനായി എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ആര്‍ആര്‍ആറിന് നല്‍കുന്ന പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി പറയാനായിരുന്നു താരത്തിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. കറുത്ത കുര്‍ത്തയും പൈജാമയും ധരിച്ചാണ് താരം എത്തിയത്. കയ്യില്‍ ഒരു തോര്‍ത്തുമുണ്ടായിരുന്നു.

read also: മോഹൻലാൽ ചിത്രത്തിൽ നിന്നും നടി പിന്മാറിയതിനു കാരണം ഗണേഷ് കുമാർ !!

41 ദിവസം വ്രതം അനുഷ്ഠിച്ചാണ് രാം ചരൺ ശബരിമലയിലേക്ക് പോകുന്നത്. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ പിതാവ് ചിരഞ്ജീവിക്കൊപ്പം രാം ചരൺ ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കിയ ചിത്രമാണ് ആർആർആർ. അല്ലൂരി സീതാരാമരാജുവായി രാം ചരണും കൊമരം ഭീം ആയി ജൂനിയർ എൻടിആറും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button