CinemaGeneralLatest NewsMollywoodNEWS

ഇന്ദ്രൻസും സുരഭി ലക്ഷ്മിയും ഒന്നിക്കുന്ന ‘പൊരിവെയിലി’ന്റെ ട്രെയിലർ പുറത്ത്

ഇന്ദ്രന്‍സിനെ പ്രധാന കഥാപാത്രമാക്കി ഫറൂഖ് അബ്ദുള്‍ റഹ്മാന്‍ സംവിധാനം ചെയ്ത ‘പൊരിവെയിലി’ന്റെ ട്രെയിലർ പുറത്തിറങ്ങി. ഫറൂഖ് അബ്‌ദുൾ റഹ്‌മാൻ തന്നെ തിരക്കഥ രചിച്ച ചിത്രത്തിൽ ഇന്ദ്രൻസും സുരഭി ലക്ഷ്മിയുമാണ് കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. അന്തരിച്ച ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണനാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത്.

സുരഭി ലക്ഷ്മിയെയും ഇന്ദ്രൻസിനെയും കൂടാതെ, ഷിബിന്‍രാജ്, നാരായണന്‍ കാഞ്ഞങ്ങാട്, രമാദേവി, ഇന്ദിര എന്നിവരാണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പാലക്കാട് മൂവി കോണേഴ്‌സ് സൊസെറ്റിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേശീയ അന്തർദേശീയ ബഹുമതികൾ നേടിയ കലാകാരന്മാർ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പൊരിവെയിലിനുണ്ട്. 2019 ൽ മമ്മൂട്ടിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments


Back to top button