CinemaComing SoonGeneralLatest NewsNEWS

അല്ലു അര്‍ജുന്റെ ‘പുഷ്പ 2’ ജൂലൈയില്‍ ആരംഭിക്കും

അല്ലു അര്‍ജുന്‍ കേന്ദ്ര കഥാപാത്രമായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘പുഷ്പ’യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കും. ചിത്രം 2023ൽ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരിക്കുന്നത്. ജൂണ്‍ അവസാനത്തോടെയോ ജൂലൈ ആദ്യവാരമോ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ചന്ദനക്കള്ളക്കടത്ത് തലവനാവുന്ന പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അല്ലു അവതരിപ്പിച്ചത്. ചിത്രത്തില്‍, പതിവ് മെട്രോ പയ്യന്‍ ഇമേജില്‍ നിന്ന് വ്യത്യസ്തമായി അല്ലുവിന്റെ മേക്കോവറും ശ്രദ്ധിക്കപ്പെട്ടു. പ്രതിനായക കഥാപാത്രമായി മലയാളത്തിന്റെ ഫഹദ് ഫാസില്‍ എത്തുന്ന ചിത്രം എന്ന നിലയിലും പുഷ്പ ശ്രദ്ധ നേടിയിരുന്നു.

ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് ഓഫീസറായാണ് ഫഹദ് എത്തിയത്. ഫഹദിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രവുമാണിത്. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മ്മാണം മൈത്രി മൂവി മേക്കേഴ്സും മുട്ടംസെട്ടി മീഡിയയും സംയുക്തമായിട്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button