GeneralLatest NewsMollywoodNEWS

കോൺഗ്രസ് പാർട്ടിയുടെ 8 എംഎൽഎമാർ ബിജെപിയ്ക്കു വോട്ട് ചെയ്തത് ശരിയായില്ല: സന്തോഷ് പണ്ഡിറ്റ്

ആസ്സാമിൽ മറ്റൊരു Congress MLA യുടെ വോട്ട് അസാധുവായി

സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന താരമാണ് സന്തോഷ് പണ്ഡിറ്റ്. ആസ്സാമിൽ രാജ്യസഭാ ഇലക്ഷൻ നടക്കുമ്പോൾ കോൺഗ്രസ് പാർട്ടിയുടെ 8 എംഎൽഎമാർ ബിജെപിയ്ക്കു വോട്ട് ചെയ്തത് ശരിയായില്ലെന്നു സന്തോഷ് പണ്ഡിറ്റ് പറയുന്നു.

‘രാഹുൽ ജി ഇനിയെങ്കിലും MLA, MP മാരെ നോമിനേറ്റ് ചെയ്യുമ്പോൾ അവർ ജയിച്ചു കഴിഞ്ഞാൽ മറ്റു പാർട്ടികളിലേക്കു പോകരുത് എന്ന് ഉറപ്പിക്കണം. ഇതിലൂടെ ബിജെപിയ്ക്കു ചുളുവിൽ ഒരാളെ കൂടി രാജ്യസഭയിൽ കിട്ടി’-എന്നാണു സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പണ്ഡിറ്റ് പറയുന്നത്.

read also: പരോൾ പ്രതിയുടേയും ഒരു പൊലീസ് ഓഫീസറുടേയും കഥയുമായി ‘പത്താം വളവ്’ : പ്രദർശനത്തിന്

കുറിപ്പ് പൂർണ്ണ രൂപം

ആസ്സാമിൽ രാജ്യസഭാ ഇലക്ഷൻ നടക്കുമ്പോൾ Congress പാർട്ടിയുടെ 8 MLA മാർ BJP ക്കു വോട്ട് ചെയ്തത് ശരിയായില്ല എന്നാണു എന്റെ അഭിപ്രായം .

അങ്ങനെ അവർ ചെയ്തപ്പോൾ BJP യുടെ രണ്ടു സ്ഥാനാർത്ഥികളും രാജ്യസഭയിൽ എത്തുകയും  ജയിക്കാമായിരുന്ന Congress സ്ഥാനാർഥി പരാജയപ്പെടുകയും ചെയ്തു .

ആസ്സാമിൽ മറ്റൊരു Congress MLA യുടെ വോട്ട് അസാധുവായി . ‘1’ എന്ന് എഴുതുന്നതിനു പകരം ‘One’ എന്ന് പേപ്പറിൽ എഴുതിയതാണ് അസാധു ആകുവാൻ കാരണം . നിലവിൽ Himanta Biswa Sharma ജി മുഖ്യമന്ത്രിയായി , BJP ആണ് ആസാം ഭരിക്കുന്നത് .

കൂറ് മാറിയ MLA മാർക്കെതിരെയും , വോട്ട് അസാധു ആക്കിയ MLA ക്കു എതിരെയും Congress പാർട്ടി നടപടി എടുക്കും എന്ന് കരുതുന്നു . രാഹുൽ ജി ഇനിയെങ്കിലും MLA, MP മാരെ nominate ചെയ്യുമ്പോൾ അവർ ജയിച്ചു കഴിഞ്ഞാൽ മറ്റു പാര്ടികളിലേക്കു പോകരുത് എന്ന് ഉറപ്പിക്കണം .

ഇതിലൂടെ BJP ക്കു ചുളുവിൽ ഒരാളെ കൂടി രാജ്യസഭയിൽ കിട്ടി . അത്രതന്നെ .

shortlink

Related Articles

Post Your Comments


Back to top button