GeneralLatest NewsNEWSTollywood

കടക്കെണിയിൽ ആയപ്പോൾ ബന്ധുക്കൾ ഉപേക്ഷിച്ചു പോയി: തുറന്ന് പറഞ്ഞ് യഷ്

ചെറിയ പട്ടണത്തില്‍ നിന്നുള്ളവരാണ് തന്‍റെ അച്ഛനും അമ്മയും

കെജിഎഫ് എന്ന ഒറ്റച്ചിത്രത്തിലൂടെ സൂപ്പർ താരമായ കന്നഡ നടന്‍ യഷ് തന്റെ കുടുംബത്തെക്കുറിച്ചു തുറന്നു പറഞ്ഞ വാക്കുകൾ വൈറൽ. ഒരു സാധാരണ കുടുംബത്തിൽ നിന്നും സിനിമയിലെത്തിയ യഷ് ഒരു കാലത്ത് താൻ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നുവെന്നും അന്ന് കൂടെ നില്‍ക്കാതെ ബന്ധുക്കൾ ഉപേക്ഷിച്ചു പോയെന്നും താരം തുറന്നു പറഞ്ഞതാണ് ആരാധകർക്കിടയിൽ ചർച്ച.

‘ചെറിയ പട്ടണത്തില്‍ നിന്നുള്ളവരാണ് തന്‍റെ അച്ഛനും അമ്മയും. സിനിമയില്‍ അഭിനയിക്കാന്‍ താന്‍ ഇറങ്ങി തിരിച്ചപ്പോള്‍ മാതാപിതാക്കള്‍ക്ക് വലിയ വിഷമം ആയിരുന്നു. സിനിമാ മേഖല ശാശ്വതമായ വരുമാനം നല്‍കുന്ന ഒന്നാണെന്ന് വിശ്വസിക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ വിലക്കി. സിനിമ വളരെ സങ്കീര്‍ണ്ണമാണെന്നും തനിക്ക് സിനിമയില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞിരുന്നു’- യഷ് പറഞ്ഞു.

read also: കോൺഗ്രസ് പാർട്ടിയുടെ 8 എംഎൽഎമാർ ബിജെപിയ്ക്കു വോട്ട് ചെയ്തത് ശരിയായില്ല: സന്തോഷ് പണ്ഡിറ്റ്

‘നമ്മളോട് അടുത്ത് നില്‍ക്കുന്നവര്‍ അകന്ന് പോകുന്നൊരു സന്ദര്‍ഭമുണ്ട്. അത് തനിക്കും കുട്ടിക്കാലത്ത് സംഭവിച്ചിട്ടുണ്ട്. കുടുംബവുമായി ഏറെ അടുത്തുനിന്നവര്‍ തങ്ങള്‍ക്കൊരു പ്രശ്‌നമുണ്ടായപ്പോള്‍ തങ്ങളില്‍ നിന്ന് അകന്നുപോയി. പ്രയാസകരമായ സമയങ്ങളില്‍ തന്നോടൊപ്പം ഉണ്ടായിരുന്നവരെ താന്‍ ഇന്നും ബഹുമാനിക്കുന്നുണ്ട്. പ്രേക്ഷകര്‍ മാത്രമാണ് ഇപ്പോള്‍ തന്‍റെ ബന്ധു എന്ന് താന്‍ വിശ്വസിക്കുന്നു. അവര്‍ ഒരിക്കലും പക്ഷം ചേര്‍ന്ന് സംസാരിക്കില്ല. പ്രേക്ഷകരല്ലാത്തവര്‍ നമ്മുടെ ജീവിതത്തില്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി വന്ന് പിന്നീട് ഉപേക്ഷിച്ച്‌ പോകുന്നവരാണ്. തന്നോടൊപ്പം എപ്പോഴും നിന്ന കുറച്ച്‌ സുഹൃത്തുക്കളും തനിക്കുണ്ട് എന്നതിലും സന്തോഷിക്കുന്നു. താന്‍ വളരെ പ്രാക്ടിക്കലായി ചിന്തിക്കുന്ന വ്യക്തിയാണ്. ഇന്ന് തന്റെ ബന്ധുക്കള്‍ തന്‍റെ അടുക്കല്‍ വന്നാല്‍ സ്വീകരിക്കാറുണ്ട്, കാരണം തന്‍റെ മാതാപിതാക്കള്‍ക്ക് ബന്ധുക്കള്‍ വരുന്നത് സന്തോഷം നല്‍കുന്നുവെന്നതുകൊണ്ട് മാത്രമാണ്’- യഷ് വ്യക്തമാക്കി.

കെജിഎഫിന്റെ രണ്ടാം ഭാഗം ഉടൻ പ്രദർശനത്തിന് എത്തും. കെ.ജി.എഫിന്റെ മലയാളം പതിപ്പ് കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. ശ്രീനിധിയാണ് സിനിമയിലെ നായിക.

shortlink

Related Articles

Post Your Comments


Back to top button