GeneralLatest NewsMollywoodNEWS

ഒരൊറ്റ ചിത്രം മതി !! സുപ്രിയക്ക് നേരെയുള്ള സൈബർ ആക്രമണത്തിനു പൃഥ്വിരാജിന്റെ മറുപടി

ശ്രീനിധിയോട് കാര്യങ്ങൾ അന്വേഷിക്കാതെ നായകനായ യാഷിന്റെ അടുത്തേയ്ക്ക് കടന്നു പോകുന്ന സുപ്രിയ

കെ.ജി.എഫിന്റെ പ്രൊമോഷൻ പരിപാടിയിൽ നടി ശ്രീനിധിയെ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ അപമാനിച്ചു എന്ന ആരോപണമായിരുന്നു സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചർച്ച. ശ്രീനിധിയോട് കാര്യങ്ങൾ അന്വേഷിക്കാതെ നായകനായ യാഷിന്റെ അടുത്തേയ്ക്ക് കടന്നു പോകുന്ന സുപ്രിയയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കടുത്ത സൈബർ ആക്രമണമാണ് താരത്തിന് നേരെ ഉയർന്നത്.

read also: മോഹന്‍ലാലിന് എന്റെ ജീവിതത്തില്‍ വലിയൊരു സ്ഥാനമുണ്ട്: തുറന്ന് പറഞ്ഞ് സേതുലക്ഷ്മി

വിമർശനങ്ങൾ ശക്തമായതിനു പിന്നാലെ, പരിപാടിയുടെ അവതാരകൻ വിശദീകരണവുമായി എത്തിയിരുന്നു. സ്റ്റേജിൽ കയറുന്നതിനു മുന്നേ സുപ്രിയ, ശ്രീനിധി ഷെട്ടിയോട് കാര്യങ്ങൾ അന്വേഷിക്കുകയും സ്വീകരിക്കുകയും ഹഗ് ചെയ്യുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ, ഈ വിവാദങ്ങൾക്ക് മറുപടിയായി ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. സുപ്രിയ, ശ്രീനിധി ഷെട്ടി എന്നിവർ ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി താരം പോസ്റ്റ് ചെയ്തു. ഇത് വിമർശകർക്കുള്ള മറുപടിയെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button