GeneralLatest NewsNEWSTV Shows

ഇതുപോലെ ഉള്ള തെമ്മാടിത്തരം കാണിക്കാതിരിക്കുക: ഭർത്താക്കന്മാരെ കണ്ണും അടച്ചു കയറൂരി വിടുന്ന പെണ്ണുങ്ങളോട് സീമ

എനിക്ക് മണിയറ ഒരുക്കാനും കതിർമണ്ഡപം ഒരുക്കാനും ആരും വിഷമിക്കണ്ട

സോഷ്യൽ മീഡിയയിൽ താരങ്ങൾക്ക് മെസ്സേജ് ചെയ്യുന്ന ആരാധകർ നിരവധിയാണ്. അത്തരത്തിൽ ഒരാൾ അയച്ച മെസ്സേജുകൾ കാട്ടി ആരാധകന്റെ കള്ളത്തരം പൊളിച്ചിരിക്കുകയാണ് സീമ വിനീത്. ‘ഞാൻ ചേച്ചിയെ കല്യാണം കഴിച്ചോട്ടെ’ എന്ന ചോദ്യവുമായെത്തിയ ആരാധകനു സീമ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. അനീഷ് എന്ന ഒരാളാണ് ഇൻസ്റ്റഗ്രാമിലൂടെ വിവാഹ അഭ്യർത്ഥന നടത്തിയത്.

വിവാഹിതനായ വ്യക്തിയാണ് അനീഷ്. അത് തുറന്നു കാട്ടിയാണ് സീമയുടെ വിമർശനം. ‘ഇയാളുടെ കല്യാണം ആദ്യം തന്നെ കഴിഞ്ഞതാണ്. എന്നിട്ടാണ് ഇയാൾ മറ്റൊരു പെൺകുട്ടിയോട് ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നത്. ആദ്യം ആ പെൺകുട്ടിയെ മര്യാദയ്ക്ക് നോക്കൂ എന്നിട്ട് ആവാം അടുത്ത കല്യാണം’ എന്നു സീമ വിനീത് പറയുന്നു.

അനീഷിന്റെ പ്രൊഫൈലിന്റെയും മെസേജിന്റെയും സ്ക്രീൻ ഷോട്ട് സഹിതമാണ് സീമയുടെ പോസ്റ്റ്.

read also: രാജ്യത്തെ വളരെ ശക്തമായ വിഷയം ചർച്ച ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ സുരേഷ് ഗോപി നായകൻ

‘കല്യാണം കഴിക്കാം കല്യാണം കഴിക്കട്ടെ എന്നൊക്കെ പറഞ്ഞു വരുന്ന ചേട്ടന്മ്മാരോടാണ് അല്ല നിങ്ങൾക്ക് അത്രയും മുട്ടി നിക്കുവാണെന്നു അറിഞ്ഞില്ല പിന്നെ ആദ്യം കെട്ടിയ ഭാര്യയെ നന്നായി പോറ്റാൻ നോക്കു എന്നിട്ട് അടുത്തൊന്നിനെ പോറ്റാൻ നടക്കു എന്തെ കല്യാണം കഴിഞ്ഞു നിനക്കൊക്കെ മൂന്നു മാസം തികയും മുന്നേ മടുത്തോ കെട്ടിയ പെണ്ണുങ്ങളെ എന്തിനാണ് പുന്നാര മക്കളെ നീയൊക്കെ ഓരോ പെണ്ണുങ്ങളുടെ ജീവിതം തുലക്കാൻ നടക്കുന്നത് നിനക്കോക്കെ മൂക്കിന് താഴെ നാല് രോമം വന്നെന്നും പറഞ്ഞു വലിയ ആണ് കളിച്ചും സദാചാരം പറഞ്ഞും ആണല്ലോ പബ്ലിക്ന്റെ മുന്നിൽ നല്ലവൻ ചമഞ്ഞുള്ള നടപ്പ് അണ്ടർ ഗ്രൗണ്ടിൽ ഇതാണ് പരിപാടികൾ

ഇനി ഭർത്താക്കന്മാരെ കണ്ണും അടച്ചു കയറൂരി വിടുന്ന പെണ്ണുങ്ങളോട് സൂക്ഷിച്ചാൽ ദുഖിക്കേണ്ട 🙂 NB എനിക്ക് മണിയറ ഒരുക്കാനും കതിർമണ്ഡപം ഒരുക്കാനും ആരും വിഷമിക്കണ്ട 😀😀😀 പിന്നെ കളി തരാൻ ആങ്ങള ചമഞ്ഞു ആദ്യം ചേച്ചി വിളിയുമായി വരുന്ന സോഷ്യൽ മീഡിയ ആങ്ങളമാരോട് @an._ee._sh._ ആദ്യം ചേച്ചി എന്ന വാക്കിന്റെ അർഥം പോയി പഠിക്കു മൈരുകളെ 😀😀😀😀’

ഈ പോസ്റ്റിനു പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് അനീഷ് അയച്ച മെസേജും താരം സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. അതിനു മറുപടിയായി സീമ പങ്കുവച്ച പോസ്റ്റ് ഇങ്ങനെ,

‘രാവിലെ തന്നെ ചേട്ടന്റെ കുമ്പസാരം കേട്ടു ബോധിച്ചു നന്നായിട്ടുണ്ട്. മേലിൽ ഇനി ആരോടും ആവർത്തിക്കരുത്…. ഒരു പെൺകുട്ടി തന്റെ ജീവിതത്തിലേക്ക് വന്നിട്ടുണ്ടെങ്കിൽ അവൾ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി ആയിരിക്കും വന്നിട്ടുണ്ടാകുക ദയവു ചെയ്തു ഇതുപോലെ ഉള്ള തെമ്മാടിത്തരം കാണിക്കാതിരിക്കുക……. പിന്നെ ഇവിടെ കുറ്റം പറയുന്ന കുറച്ചു സദാചാരോളികളോട് നിങ്ങളുടെ ആരുടേയും ചിലവിൽ അല്ല ഞാൻ ജീവിക്കുന്നത് ഞാൻ ബ്ലോക്ക്‌ ചെയ്യണോ പോസ്റ്റ്‌ ചെയ്യണോ എന്ന് എനിക്ക് നന്നായി അറിയാം ഈ പറയുന്ന നിന്നെയൊക്കെ കൊണ്ട് ഇതൊക്കെ പറയാൻ അല്ലെ കഴിയു പറഞ്ഞോളൂ നിങ്ങളുടെ ചിലവിൽ അല്ല ഞാൻ കഴിയുന്നത് നിന്റെയൊക്കെ കുടുംബത്തിൽ ഇതൊക്കെ ഒരു പുത്തരി ആവും എല്ലാവർക്കും അങ്ങിനെ ആവണം എന്നില്ല… പിന്നെ ട്രാൻസ് എന്ന് പറയുമ്പോൾ എല്ലാർക്കും എന്തും പറയാം എന്നൊരു തോന്നൽ ഉണ്ടേൽ അതൊക്കെ നിന്റെയൊക്കെ മനസ്സിൽ വെച്ചാൽ മതി Give respect and take respect’

shortlink

Related Articles

Post Your Comments


Back to top button