GeneralKollywoodLatest NewsNEWS

വിജയ് ചിത്രം ‘ബീസ്റ്റ്’ തിയറ്ററുകളിലേയ്ക്ക് : സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ജീവനക്കാര്‍ക്ക് വിജയ് പടം ആസ്വദിക്കുന്നതിന് വേണ്ടിയാണ് കമ്പനികള്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ് വിജയ് ചിത്രം ബീസ്റ്റ്. വിഷു റിലീസായി ചിത്രം നാളെ തിയറ്ററുകളില്‍ എത്തുകയാണ്. ഇപ്പോഴിതാ, വിജയ് ചിത്രത്തിന്റെ റിലീസ് പ്രമാണിച്ച്‌ പല സ്വകാര്യ സ്ഥാപനങ്ങളും നാളെ അവധി പ്രഖ്യാപിച്ചു കഴിഞ്ഞു എന്ന വാര്‍ത്തയാണ് വരുന്നത് .

നാളെ പ്രവര്‍ത്തി ദിവസമായതിനാല്‍ ജീവനക്കാര്‍ക്ക് വിജയ് പടം ആസ്വദിക്കുന്നതിന് വേണ്ടിയാണ് കമ്പനികള്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അവധി പ്രഖ്യാപിച്ചു കൊണ്ടുള്ള കമ്പനികളുടെ നോട്ടീസുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

read also: ഒരൊറ്റ ചിത്രം മതി !! സുപ്രിയക്ക് നേരെയുള്ള സൈബർ ആക്രമണത്തിനു പൃഥ്വിരാജിന്റെ മറുപടി
നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. വീരരാഘവന്‍ എന്ന സ്പൈ ഏജന്‍റ് ആയി വിജയ് എത്തുന്ന ചിത്രത്തിന് കുവൈത്ത് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button