CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWS

കെജിഎഫ് 2ന്റെ റിലീസിന് മുന്നോടിയായി വിസിഎസ്എയുടെ ഗംഭീര ട്രിബ്യൂട്ട് വീഡിയോ ‘കെജിഎഫ് 2.0’ പുറത്ത്

തിരുവനന്തപുരം: ബിഗ് ബഡ്ജറ്റ് ചലച്ചിത്രം കെജിഎഫിന്റെ രണ്ടാം ഭാഗമായ കെജിഎഫ് 2ന്റെ റിലീസിന് മുന്നോടിയായി ലോകമെമ്പാടുമുള്ള ആരാധകർക്കായി ഒരു ട്രിബ്യൂട്ട് വീഡിയോ റിലീസ് ചെയ്തു. സിനിമയിലെ ആക്ഷൻ കൊറിയോഗ്രാഫേഴ്സിന്റെ സംഘടനയായ വോൾക്കാനോ സിനി സ്റ്റണ്ട് അസോസിയേഷന്റെ (വിസിഎസ്എ) നേതൃത്വത്തിൽ, ‘കെജിഎഫ് 2.0’ എന്ന് തന്നെ പേരിട്ടിരിക്കുന്ന ഈ വീഡിയോ പൂർണ്ണമായും കെജിഎഫ് എന്ന ചിത്രത്തിനുള്ള ട്രിബ്യൂട്ട് ആണ്. മിനി മൂവി എന്ന് കൃത്യമായി പോസ്റ്ററിൽ പറയുന്നുണ്ട്.

ആക്ഷൻ കൊറിയോഗ്രാഫറായ അംജദ് മൂസയാണ് വീഡിയോയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഷഹീബ് സിപി സംവിധാനവും എഡിറ്റിങ്ങും നിർവ്വഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് കട്ക്ക മജീദ് ആണ്. സ്റ്റണ്ട് കൊറിയോഗ്രാഫി: അംജദ് മൂസ, ഛായഗ്രഹണം: ആന്റണി ജോ, സംഗീതം: സാജൻ കെ റാം, മേക്കപ്പ്: നെജിൽ, ആർട്ട്‌: സജീഷ്, അസോസിയേറ്റ് ഡയറക്ടർ: സന്തോഷ്‌ ഡി ആർ, പിആർഒ: പി ശിവപ്രസാദ്.

shortlink

Related Articles

Post Your Comments


Back to top button