CinemaComing SoonLatest NewsNEWS

നിവിന്‍ പോളി-റാം ചിത്രം പൂര്‍ത്തിയായി

ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകന്‍ റാമിനൊപ്പം നിവിന്‍ പോളി ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചു. തമിഴ് നടന്‍ സൂരിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുളള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

‘അവന്റെ ട്രെയിന്‍ യാത്ര ഒരു മനുഷ്യന്റെ ജീവിതത്തിലെ മറക്കാനാവാത്ത സംഭവമായിരിക്കും. അതുപോലെ ഈ ചിത്രത്തിനായുള്ള ഞങ്ങളുടെ ട്രെയിന്‍ യാത്ര ഇന്നലെ അവസാനിച്ചു.. ഞാന്‍ യാത്ര പറയുന്നു’, സൂരി ട്വീറ്റ് ചെയ്തു.

നീണ്ട ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രമാണിത്. വി പ്രൊഡക്ഷൻസാണ് നിർമ്മാണം. ട്രെയിന്‍ യാത്ര പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. മലയാളത്തില്‍ പടവെട്ട്, തുറമുഖം തുടങ്ങി നിരവധി ചിത്രങ്ങളാണ് നിവിന്‍ പോളിയുടെ റിലീസിന് തയ്യാറെടുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button