CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘ആറാട്ട്മുണ്ടൻ’ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു: തൊടുപുഴ ലൊക്കേഷൻ

കൊച്ചി: അയനാ മൂവീസിന്റെ ബാനറിൽ എംഡി സിബിലാൽ, കെപി രാജ് വാക്കയിൽ (ദുബായ്) എന്നിവർ ചേർന്ന് നിർമിച്ച് ബിജുകൃഷ്ണൻ സംവിധാനം നിർവ്വഹിക്കുന്ന ‘ആറാട്ട്മുണ്ടൻ’ എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണും തൊടുപുഴയിൽ നടന്നു. ആദ്യതിരി തെളിച്ചതും സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതും തൊടുപുഴ സ്റ്റേഷൻ എസ്ഐ എആർ കൃഷ്ണൻ നായരും ആദ്യ ക്ലാപ്പടിച്ചത് പ്രശസ്ത മേക്കപ്പ് ഡിസൈനർ പട്ടണം ഷായുമായിരുന്നു.

സ്വന്തം വീടിനോ വീട്ടുകാർക്കോ യാതൊരുവിധ പ്രയോജനവുമില്ലാതെ നാടിനെ സേവിക്കാനിറങ്ങിയ മുരളിയെന്ന രാഷ്ട്രീയക്കാരന്റെയും അയാളോടൊപ്പമുള്ള നാല് സുഹൃത്തുക്കളുടെ സ്നേഹബന്ധത്തിന്റെയും കഥ പറയുന്ന ചിത്രമാണ് ആറാട്ട്മുണ്ടൻ. ചിത്രത്തിന്റെ ലൊക്കേഷൻ പൂർണ്ണമായും തൊടുപുഴയിലാണ്.

കെ.ജി.എഫിന് ക്ലാഷ് വെച്ചത് പണിയായി, ബീസ്റ്റിന്റെ കളക്ഷനിൽ വൻ ഇടിവ്

കൈലാഷ്, സൂരജ് സൺ, മറീന മൈക്കിൾ, ശ്രുതിലക്ഷ്മി, ഐഎം വിജയൻ , ശിവജി ഗുരുവായൂർ, കോബ്ര രാജേഷ്, ശിവജി ഗുരുവായൂർ , ബിനു അടിമാലി, എംഡി സിബിലാൽ, രാജേഷ് ഇല്ലത്ത്, അരിസ്റ്റോ സുരേഷ്, എച്ച് സലാം എംഎൽഎ, പുന്നപ്ര മധു , സാബു തോട്ടപ്പള്ളി, എം സജീർ, മച്ചാൻ സലിം തൊടുപുഴ, പ്രമോദ് വെളിയനാട്, കെപി സുരേഷ് കുമാർ, വേണു, വിജയകുമാരി, രാഖി കണ്ണൂർ, അശ്വതി, ബിന്ദു, അൻസു കോന്നി എന്നിവർ അഭിനയിക്കുന്നു.

ബാനർ – അയനാ മൂവീസ്, നിർമ്മാണം – എം ഡി സിബിലാൽ, കെ പി രാജ് വാക്കയിൽ (ദുബായ്), സംവിധാനം ബിജുകൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, കഥ, സംഭാഷണം – രാജേഷ് ഇല്ലത്ത്, തിരക്കഥ – രാജേഷ് ഇല്ലത്ത്, എംഡി സിബിലാൽ, ഛായാഗ്രഹണം – ഷാജി ജേക്കബ്ബ്, എഡിറ്റിംഗ് – അനന്തു വിജയ്, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , ഗാനരചന – എച്ച് സലാം എംഎൽഎ, രാജശ്രീ പിള്ള , സംഗീതം – പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, ആലാപനം – സുദ്ദീപ്കുമാർ, മീനാക്ഷി, സാബു മാന്നാർ, അഭിജിത്ത്,

റോക്കി ഭായിയുടെ എതിരാളി, കർമ്മധീരതയുടെ ഉദാത്ത ഭാവമായ റമിക സെൻ – കെ.ജി.എഫ് 2 വിനെ കുറിച്ച് രവീണ ഠണ്ടൻ പറയുന്നു

ചമയം – പട്ടണം ഷാ, കല- കോയ, കോസ്റ്റ്യും – ദീപ്തി അനുരാഗ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രദീപ്കുമാർ, ത്രിൽസ് – മാഫിയ ശശി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജേഷ് എം സുന്ദരം, ഫിനാൻസ് മാനേജർ – എം സജീർ, പ്രൊഡക്ഷൻ മാനേജേഴ്സ് – പ്രജീഷ് രാജ്, പ്രസാദ് മുണ്ടേല, ഡിസൈൻസ് – ഡാവിഞ്ചി പ്രൊഡക്ഷൻസ്, സ്റ്റിൽസ് – അജേഷ് ആവണി, പി ആർ ഓ – അജയ് തുണ്ടത്തിൽ.

shortlink

Related Articles

Post Your Comments


Back to top button