CinemaGeneralIndian CinemaLatest News

കെജിഎഫ് 2 മൂന്ന് മണിക്കൂർ പീഡനമെന്ന് സിനിമാനിരൂപകൻ; കെആർകെയെ അറസ്റ്റ് ചെയ്യണമെന്ന് ആരാധകർ

കെജിഎഫ് 2 സിനിമയെന്ന പേരിൽ പൈസ കളയാൻ എടുത്ത ചിത്രമാണെന്ന് നടനും സിനിമാ നിരൂപകനുമായ കമാൽ ആർ. ഖാൻ (കെആർകെ). സിനിമ മൂന്ന് മണിക്കൂർ പീഡനമാണ് ,അതിൽ മുഴുവൻ തല പെരുക്കുന്ന സംഭാഷണങ്ങൾ മാത്രമാണെന്നും കമാൽ ആർ. ഖാൻ ട്വീറ്റ് ചെയ്തു. റോക്കിക്കെതിരെ ഒന്നും ചെയ്യാൻ ഇന്ത്യൻ മിലിട്ടറിക്കോ എയർഫോഴ്സിനോ കഴിയുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫിസിലെത്തി അവരെ വരെ റോക്കി വെല്ലുവിളിക്കുന്നു. ഇങ്ങനെയാണെങ്കിൽ ഇന്ത്യ എങ്ങനെ പാക്കിസ്ഥാനെയും ചൈനയെയും നേരിടും എന്നും കെആർകെ ആക്ഷേപ രൂപേണ ചോദിച്ചു.

കെആർകെയുടെ ട്വീറ്റ് വൈറലായതോടെ ചിത്രത്തിന്റെ ആരാധകർ അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ചു. സിനിമയെ താറടിച്ചുകാണിക്കുകയാണ് കെആർകെയെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും കെജിഎഫ് ആരാധകർ ട്വീറ്റ് ചെയ്തു. മുംബൈ പൊലീസിനെ ട്വിറ്ററിൽ ടാഗ് ചെയ്ത് ഈ ദേശദ്രോഹിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ആരാധകർ ഉന്നയിച്ചു.

രാജമൗലി ചിത്രം ‘ആർആർആർ’നെതിരെ രൂക്ഷ വിമർശനവുമായി കമാൽ ആർ. ഖാൻ നേരത്തെ രംഗത്തെത്തിയിരുന്നു. കാർട്ടൂൺ ചിത്രങ്ങൾ പോലെയാണ് രാജമൗലി ചിത്രങ്ങളെന്നായിരുന്നു കമാലിന്റെ പരി​ഹാസം. പ്രേക്ഷകർക്ക് വിവരമില്ലാത്തതുകൊണ്ടാണ് ‘ആർആർആർ’ വിജയമായതെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button